വയനാട്:ബത്തേരിയില്‍ വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയ മധ്യവയസ്‌കനെ പുലി കൊന്നു തിന്നു. നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സ്വദേശി ഭാസ്‌കരനെയാണ് പുലി കൊന്നു തിന്നത്.
തിങ്കളാഴ്ച്ച വൈകിട്ടാണ് വിറക് ശേഖരിക്കുന്നതിനായി ഭാസ്‌കരന്‍ വനത്തില്‍പോയത്.സന്ധ്യയായിട്ടും തിരികെയെത്താതിരുന്നതിനെത്തുടര്‍ന്നാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്.തുടര്‍ന്ന് ചൊവ്വാഴ്ച്ച രാവിലെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വനത്തിനുള്ളില്‍ നിന്നും ലഭിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശ വാസികള്‍ ഭയന്ന അവസ്ഥയിലാണ്.ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പുലി മനുഷ്യനെ ഭക്ഷിക്കുന്നത്.
Discussion about this post