Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഹൈന്ദവ, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിന് കൊണ്ടുപോയി എന്നത് വ്യാജ പ്രചരണം ആണോ? ഇപ്പോഴത്തെ മോങ്ങൽ കണ്ടാൽ കാണാൻ താൽപ്പര്യം ഇല്ലാത്തവരെ കൂടി ഇവർ തീയറ്ററിൽ എത്തിക്കും എന്നാണ് തോന്നുന്നത്’: ജിതിൻ കെ ജേക്കബ് എഴുതുന്നു

‘കമ്മ്യൂണിസ്റ്റുകാർക്കും, ഇസ്ലാമിസ്റ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?‘

by Brave India Desk
Apr 29, 2023, 04:20 pm IST
in Kerala, Cinema
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമിക മൗലികവാദികളുടെയും ഇടത്- കോൺഗ്രസ് നേതാക്കളുടെയും വെപ്രാളവും വേവലാതിയും നിമിത്തം കേരളത്തിൽ അപ്രതീക്ഷിത ഹൈപ്പ് കിട്ടിയിരിക്കുന്ന ബഹുഭാഷാ ചിത്രമാണ് സുദീപ്തോ സെൻ, വിപുൽ അമൃത്ലാൽ ഷാ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സുദീപ്തോ സെൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ‘ദ് കേരള സ്റ്റോറി‘. മെയ് 5ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ചിത്രത്തിനെതിരായ വേവലാതികളെ വിമർശനാത്മകമായി സമീപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.

സാമൂഹ്യ- രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കേരളത്തിൽ നിന്ന് നൂറുകണക്കിന് പേർ ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നപ്പോൾ കേരളത്തിന്‌ അപമാനം ഒന്നും ഉണ്ടായില്ലായിരുന്നോ എന്നാണ് വിമർശകരോട് ജിതിൻ കെ ജേക്കബ് ചോദിക്കുന്നത്. കേരളത്തിൽ നിന്ന് ഇസ്ലാമിക സ്റ്റേറ്റിൽ തീവ്രവാദത്തിന് മലയാളികൾ പോയി എന്നതാണോ വ്യാജ പ്രചരണം? ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതൽ തീവ്രവാദികളെ കയറ്റുമതി ചെയ്തത് കേരളം ആണ് എന്നതാണോ വ്യാജ പ്രചാരണമെന്ന് ലേഖകൻ ചോദിക്കുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കേരളത്തിൽ സിനിമ നിരോധിച്ചാൽ, അല്ലെങ്കിൽ ബഹിഷ്കരണം, ഫത്വ, ഭീഷണി, ഗുണ്ടായിസം ഒക്കെ കാണിച്ചാൽ ജനം കാണില്ല എന്നാണോ നിങ്ങൾ കരുതുന്നത്? ഈ സിനിമ മലയാളികൾക്ക് വേണ്ടി മാത്രം ഉള്ളതല്ല, നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിന്നെ ഒ ടി ടി യിലും. നിങ്ങൾ എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും കാണേണ്ടവർ കാണും. കൂടുതൽ ബഹളം വെച്ചാൽ കൂടുതൽ ആളുകൾ കാണും. ഇപ്പോഴത്തെ മോങ്ങൽ കണ്ടാൽ കാണാൻ താൽപ്പര്യം ഇല്ലാത്തവരെ കൂടി ഇവർ തീയറ്ററിൽ എത്തിക്കും എന്നാണ് തോന്നുന്നതെന്ന് ജിതിൻ കെ ജേക്കബ് പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ എന്തിനാണ് ഇത്ര ഭയക്കുന്നത്?

രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നൊക്കെ പറഞ്ഞാണ് ബഹളം..

കേരളത്തിൽ നിന്ന് നൂറുകണക്കിന് പേർ ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നപ്പോൾ കേരളത്തിന്‌ അപമാനം ഒന്നും ഉണ്ടായില്ലായിരുന്നോ?

കേരളത്തിൽ നിന്നുള്ളവർ പാകിസ്ഥാൻ തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് കശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ തീവ്രവാദി ആക്രമണം നടത്തിയപ്പോൾ കേരളത്തിന്‌ അപമാനം ഉണ്ടായില്ലേ?

ശ്രീലങ്കയിലും, ഫ്രാൻസിലും ഉണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ വരെ മലയാളി ബന്ധം ഉയരുകയും, ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തിൽ വരുകയും ചെയ്തപ്പോൾ കേരളത്തിന്‌ അപമാനം ഉണ്ടായില്ലേ?

മതനിന്ദ ആരോപിച്ച് മതതീവ്രവാദികൾ ഒരു അധ്യാപകന്റെ കൈവെട്ടിയപ്പോൾ മതേതര കേരളത്തിന്‌ അപമാനം ഉണ്ടായില്ലേ?

മതതീവ്രവാദികളാൽ ക്രൂരമായി ആക്രമിക്കപ്പെട്ട ആ അധ്യാപകനെ ഇടത് – ഇസ്ലാമിക മാധ്യമങ്ങളും, കമ്മ്യൂണിസ്റ്റ്‌ ഭരണകൂടവും വീണ്ടും വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ കേരളത്തിന്‌ അപമാനം ഉണ്ടായില്ലേ?

ഇന്ത്യയിലെ പരമോന്നത കോടതി തീവ്രവാദ പ്രവർത്തനത്തിന്റെ പേരിൽ ഒരുത്തനെ തൂക്കിലേറ്റിയപ്പോൾ ഇവിടെ ആ തീവ്രവാദിക്ക്‌ മയ്യത് നമസ്കാരം നടത്തിയപ്പോൾ കേരളത്തിന്‌ അപമാനം ഉണ്ടായില്ലേ?

ഏറ്റവും കൂടുതൽ സ്വർണം കള്ളക്കടത്ത് നടക്കുന്ന സംസ്ഥാനം എന്ന കുപ്രസിദ്ധി കേരളത്തിന്‌ അപമാനകരം അല്ലേ?

അന്യസംസ്ഥാന അന്വേഷണ ഏജൻസികൾ തീവ്രവാദികളെ കേരളത്തിൽ വന്ന് പൊക്കി കൊണ്ട് പോകുന്നത് കേരളത്തിന്‌ അപമാനകരം അല്ലേ?

ആദിവാസിയെ ആൾക്കൂട്ട ആക്രമണം നടത്തി കൊന്നത് കേരളത്തിന്‌ അപമാനകരം ആയി തോന്നിയില്ലേ?

അതൊക്കെ പോട്ടെ, ‘ദ കേരള സ്റ്റോറി’ എന്ന സിനിമ എന്ത് വ്യാജ പ്രചാരണം ആണ് നടത്തുന്നത്?

കേരളത്തിൽ നിന്ന് ഇസ്ലാമിക സ്റ്റേറ്റിൽ തീവ്രവാദത്തിന് മലയാളികൾ പോയി എന്നതാണോ വ്യാജ പ്രചരണം?

ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ഏറ്റവും കൂടുതൽ തീവ്രവാദികളെ കയറ്റുമതി ചെയ്തത് കേരളം ആണ് എന്നതാണോ വ്യാജ പ്രചാരണം?
ഹൈന്ദവ, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിന് കൊണ്ടുപോയി എന്നത് വ്യാജ പ്രചരണം ആണോ?

എല്ലാവർക്കും അറിയാവുന്ന കാര്യം ഇപ്പോൾ സിനിമ ആകുന്നു, അത്രേയുള്ളൂ.
നമ്മുടെ കണ്മുന്നിൽ നടന്ന സംഭവങ്ങൾ സിനിമ ആകുന്നതിൽ എന്താണ് ഇത്ര അസഹിഷ്ണുത? വലിയ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ അല്ലേ പ്രബുദ്ധ മലയാളികൾ.
ബിബിസി ക്ക്‌ മാത്രം മതിയോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ഗുജറാത്ത്‌ കലാപം വംശഹത്യ ആണെന്ന് കേരളത്തിൽ വലിയ വായിൽ പറയാറുണ്ടല്ലോ.

ഒരു വംശഹത്യ എന്നത് ഒരു വംശീയ അല്ലെങ്കിൽ മത വിഭാഗത്തെ കൂട്ടക്കൊല ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള അക്രമാസക്തമായ കലാപമാണ്. അതായത് ഒരുകൂട്ടർ മാത്രം കൊല്ലപ്പെടുകയും, മറ്റൊരു കൂട്ടർ കൊല്ലുകയും ചെയ്യുന്നു!
ഗുജറാത്തിൽ കലാപം തുടങ്ങുന്നത് 27 സ്ത്രീകളും 10 കുട്ടികളുമടക്കം 59 ഹിന്ദു തീർത്ഥാടകർ പൊള്ളലേറ്റു കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗോദ്ര സംഭവം മുതൽ ആണ്.

തുടർന്നുള്ള കലാപത്തിൽ 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. വംശഹത്യ ആയിരുന്നു എങ്കിൽ ഗുജറാത്തിൽ ഒറ്റ ഹിന്ദു പോലും കൊല്ലപ്പെടില്ലായിരുന്നല്ലോ. 59 ഹിന്ദുക്കൾ ഗോദ്രയിലും 254 പേർ തുടർന്നുള്ള കലാപത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്.
അങ്ങോട്ട് കയറി ആക്രമിച്ചിട്ട് തിരിച്ചു കിട്ടുമ്പോൾ വംശഹത്യ എന്നൊക്കെ പ്രചരിപ്പിക്കുന്നതാണ് വ്യാജ പ്രചാരണം.

‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രൈലർ രണ്ട് ദിവസം കൊണ്ട് 1 കോടിയിൽ അധികം ആളുകൾ കണ്ടു. നിങ്ങൾ പരമാവധി പ്രചാരണം കൊടുക്കുന്നുണ്ട് എന്നറിയാം. കേരളത്തിൽ സിനിമ നിരോധിക്കണം എന്നൊക്കെയാണ് ആഹ്വാനം. നിങ്ങൾ നിരോധിക്കണം, അങ്ങനെ ചെയ്താലേ നിങ്ങളുടെ ഇരട്ടതാപ്പ് വീണ്ടും തുറന്നു കാട്ടാൻ കഴിയൂ.

ഇനി കേരളത്തിൽ സിനിമ നിരോധിച്ചാൽ, അല്ലെങ്കിൽ ബഹിഷ്കരണം, ഫത്വ, ഭീഷണി, ഗുണ്ടായിസം ഒക്കെ കാണിച്ചാൽ ജനം കാണില്ല എന്നാണോ നിങ്ങൾ കരുതുന്നത്? ഈ സിനിമ മലയാളികൾക്ക് വേണ്ടി മാത്രം ഉള്ളതല്ല, നിരവധി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പിന്നെ ഒ ടി ടി യിലും.

നിങ്ങൾ എത്രയൊക്കെ ബഹളം ഉണ്ടാക്കിയാലും കാണേണ്ടവർ കാണും. കൂടുതൽ ബഹളം വെച്ചാൽ കൂടുതൽ ആളുകൾ കാണും.

കമ്മ്യൂണിസ്റ്റുകാർക്കും, ഇസ്ലാമിസ്റ്റുകൾക്കും മാത്രം അവകാശപ്പെട്ടതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം. കമ്മ്യൂണിസ്റ്റുകാർ ഹൈന്ദവ, ക്രിസ്ത്യൻ വിശ്വാസങ്ങളെ നിന്ദ്യമായി അവഹേളിച്ചാൽ, രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അശ്ലീലമായി ചിത്രീകരിച്ചാലും അത് ആവിഷ്ക്കാര സ്വാതന്ത്ര്യം ആണ്, പക്ഷെ കമ്മ്യൂണിസ്റ്റ്‌ – ഇസ്ലാമിക ഭീകരത ആരെങ്കിലും തുറന്നു കാട്ടിയാൽ അത് ആവിഷ്ക്കാര സ്വന്തന്ത്ര്യം അല്ല, മറിച്ച് വിദ്വേഷ പ്രചാരണമാകും. അതങ്ങ് പൂഞ്ഞാറ്റിൽ പറഞ്ഞാൽ മതി.

മറ്റുള്ളവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്താകണം എന്ന് നിങ്ങൾ തീരുമാനിക്കേണ്ട.
‘ദ കേരള സ്റ്റോറി’ എന്ന സിനിമയല്ല കേരളത്തെ അപമാനിക്കുന്നത്, കേരളം ഭീകരവാദത്തിന്റെ നഴ്സറി ആയി മാറിയതാണ് കേരളത്തിന്‌ അപമാനകരം. ഭീകരവാദത്തിനെതിരെ ലോകം മുഴുവൻ ഒരുമിക്കുകയാണ്. സമാധാനത്തോടെ കഴിഞ്ഞിരുന്ന യൂറോപ്പിലെ ജനം ഉൾപ്പെടെ ഇപ്പോൾ ഭയത്തോടെ കഴിയുന്നു.

ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായ പ്രതിരോധം ഇനിയുമുണ്ടാകും. അത് സിനിമയുടെ രൂപത്തിലും, ബുക്കുകൾ ആയും, ലേഖനങ്ങൾ ആയും, വീഡിയോകൾ ആയും ഒക്കെ വരും. നിങ്ങൾ ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ കൊടുക്കുമ്പോൾ അല്ലെങ്കിൽ വെള്ള പൂശുമ്പോൾ മറ്റുള്ളവർ അതിനെ പ്രതിരോധിക്കുന്നു, അതാണ് ഇവിടെ നടക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തെ തുറന്നു കാട്ടുന്നത് കേരളത്തെ അപമാനിക്കൽ ആണ് എന്ന ക്ലിഷേ വേണ്ട. കേരളത്തെ ഇസ്ലാമികവൽക്കരിക്കാനുള്ള പദ്ധതിയെ കുറിച്ച് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറയുന്നത് ഉൾപ്പെടെ സിനിമയിൽ ഉണ്ട്. ഇസ്ലാമിക ഭീകരവാദത്തെ തുറന്നു കാണിക്കുമ്പോൾ കേരളത്തെ അപമാനിക്കുന്നതായി തോന്നുന്നത്, കേരളം ഒരു ഇസ്ലാമിക രാജ്യമായി ചിലർക്ക് സ്വയം തോന്നുന്നത് കൊണ്ടാണ്.

മതേതര ചിന്തയുള്ള , ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾക്കും ‘ദ കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കുന്നതായി തോന്നില്ല. ഇനി അങ്ങനെ ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതാണ് ഏറ്റവും അപകടകരം.

വളരെ ചെറിയ ഒരു വിഭാഗം ചെയ്യുന്നതിന് ബാക്കി ഉള്ള 90% പേരെ എന്തിന് സംശയത്തിന്റെ നിഴലിൽ നിർത്തണം എന്നൊക്കെ ചോദിക്കുന്നവർ ഉണ്ട്. ഈ 90% പേരിൽ എത്രപേർ ഒരു ചെറിയ വിഭാഗം ചെയ്യുന്ന ഭീകര പ്രവർത്തനത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്? വളരെ അപൂർവമായി ഒറ്റപെട്ട ശബ്ദങ്ങൾ അല്ലാതെ കേരളത്തിൽ ആരും മതത്തിന്റെ പേരിൽ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് എതിരെ ശബ്ദിച്ചു കണ്ടിട്ടില്ല. അതാണ് കൂടുതൽ ഭയപ്പെടുത്തുന്നത്.
‘ദ കേരള സ്റ്റോറി’ ഒരു സിനിമയായി കാണുക. ഇഷ്ടമുള്ളവർ കാണട്ടെ, അല്ലാത്തവർ കാണേണ്ട. പക്ഷെ ഇപ്പോഴത്തെ മോങ്ങൽ കണ്ടാൽ കാണാൻ താൽപ്പര്യം ഇല്ലാത്തവരെ കൂടി ഇവർ തീയറ്ററിൽ എത്തിക്കും എന്നാണ് തോന്നുന്നത്.

https://www.facebook.com/jithinjacob.jacob/posts/pfbid02ySAjCKkLkconmZ3nXeBjgBo96KkvPc9ARyTNP7G6AtJcPLqcCLAazh1RZNbNrN3Yl

Tags: jithin k jacobThe Kerala Story
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies