കൊച്ചി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ തിരക്കാഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമമെന്നും അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.
അരിക്കൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റയ്ക്കാണ്. ഉചിതമായ തീരുമാനം ഇത് ആയിരുന്നോ എന്നും അഭിലാഷ് പിള്ള ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്ന ഒരു കോന്നിക്കാരൻ ആയതു കൊണ്ടാകാം മനസ്സിൽ വല്ലാത്ത ഒരു വിഷമം അരികൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റക്ക്.
ഉചിതമായ തീരുമാനം ഇത് ആയിരുന്നോ?
#elephant #kerala
അതേസമയം, കീഴ്പ്പെടുത്താനുള്ള എല്ലാ പരിശ്രമങ്ങളെയും കാടിന്റെ കരുത്തുകൊണ്ട് അവസാന നിമിഷം വരെയും പ്രതിരോധിച്ചാണ് ഒടുവിൽ അരിക്കൊമ്പൻ വനം വകുപ്പിന്റെ ലോറിയിൽ കയറിയത്. മയക്കുവെടിയും പിന്നാലെ അഞ്ച് ബൂസ്റ്റർ ഡോസുകളുമേറ്റിട്ടും കുങ്കിയാനകൾക്ക് പോലും വഴങ്ങാതെ അരിക്കൊമ്പൻ നിലകൊണ്ടു. ഒടുവിൽ, മനുഷ്യൻ വിരിച്ച കെണിയിൽ അവൻ വീഴുകയായിരുന്നു.
Discussion about this post