Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആതിഖിന്റെ ഐഎസ് 227 ഗ്യാങ്ങിനെ ഇനി ആര് നയിക്കും; അനുയായികൾ തമ്മിൽ പോരിന് സാദ്ധ്യതയെന്ന് സൂചനകൾ; ജാഗ്രതയോടെ പോലീസ്

by Brave India Desk
Apr 30, 2023, 10:57 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രയാഗ് രാജ്: വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിഖ് അഹമ്മദിന്റെ കോടികൾ വരുന്ന സ്വത്തുക്കൾ കൈവശപ്പെടുത്താൻ അനുയായികൾ തമ്മിൽ പോരിന് സാദ്ധ്യതയെന്ന് സൂചനകൾ. പ്രയാഗ്‌രാജിലും പരിസരത്തുമായി കോടികളുടെ ഭൂസ്വത്തുക്കളാണ് പ്രതാപ കാലത്ത് ആതിഖും സംഘവും ബലം പ്രയോഗിച്ച് തട്ടിയെടുത്തിട്ടുളളത്. ഇതിൽ പലതും വിശ്വസ്തരായ അനുയായികളുടെ പേരിലുമാണ്. ഇതിന്റെ അനന്തരാവകാശം തേടിയുളള പോരിനാണ് പോലീസ് സാദ്ധ്യത കൽപിക്കുന്നത്.

ആതിഖിന്റെ സംഘത്തിലുണ്ടായിരുന്നവരും വിവിധ കേസുകളിൽപെട്ട് ജാമ്യത്തിൽ കഴിയുന്നവരുമായ പലരും പോലീസ് നടപടികൾ അവസാനിച്ച് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വീണ്ടും തലപൊക്കാനുളള നീക്കങ്ങളിലാണ്. ആതിഖിന്റെ എതിർസംഘങ്ങളിൽ നിന്ന് തന്നെ പോലീസിന് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആതിഖിന്റെ സംഘത്തിലുണ്ടായിരുന്നവരുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുമുണ്ട്. പ്രയാഗ് രാജിനെ ഇനിയൊരു ഗുണ്ടാകേന്ദ്രമാക്കി മാറ്റാതിരിക്കാനുളള ജാഗ്രതയിലാണ് പോലീസ്.

Stories you may like

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഇന്റർ സ്‌റ്റേറ്റ് 227 അഥവാ ഐഎസ് 227 എന്നായിരുന്നു ആതിഖ് അഹമ്മദിന്റെ ഗ്യാങ് അറിയപ്പെട്ടിരുന്നത്. നിലവിൽ ആതിഖിന്റെ ഭാര്യ ഷായിസ്ത പർവീൺ ഇതുവരെ പോലീസിൽ പിടികൊടുത്തിട്ടില്ല. ഈ ഗുണ്ടാസംഘങ്ങളെ നയിക്കാൻ ഷായിസ്ത ഇതിനോടകം ശീലിച്ചിട്ടുണ്ടാകുമെന്നും പോലീസ് കണക്കുകൂട്ടുന്നുണ്ട്.

ആതിഖിന്റെ മരണത്തിന് ശേഷം ജയിലിൽ കഴിയുന്ന മക്കളായ അലിക്കും ഉമറിനുമെതിരെ വെളളിയാഴ്ച ബിൽഡറായ മൊഹമ്മദ് മുസ്ലീം തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും ആരോപിച്ച് പരാതി രജിസ്റ്റർ ചെയ്തിരുന്നു. വരും ദിവസങ്ങളിൽ ഇത്തരം കൂടുതൽ പരാതികളും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്.

ആതിഖിന്റെ സംഘത്തിലെ പ്രധാന സാമ്പത്തിക സ്രോതസ് ആയിരുന്നു പ്രയാഗ് രാജിലെയും പരിസരത്തെയും റിയൽ എസ്റ്റേറ്റ് ബിസിനസ്. വർഷങ്ങളായി കൈയ്യൂക്കും ഭീഷണിയും കൊണ്ട് പ്രയാഗ് രാജിലും പരിസരത്തും വിലപിടിപ്പുളള ഭൂമികൾ ചുളുവിലയ്ക്ക് ആതിഖും സംഘവും കൈവശപ്പെടുത്തിയിട്ടുണ്ട്. ഉടമകളെ ഭീഷണിപ്പെടുത്തി വിലപേശി തുച്ഛമായ സംഖ്യ നൽകിയാണ് ഈ ഭൂമിയിലധികവും കൈവശപ്പെടുത്തിയിരുന്നത്. ഇതിൽ പലതും അനുയായികളുടെ പേരിലാണ്. സ്വത്തുക്കളെക്കുറിച്ച് വ്യക്തമായി ധാരണയുളള ആതിഖിന്റെ സംഘാംഗങ്ങൾ അതിനായി രംഗത്തെത്താൻ സാദ്ധ്യതയുണ്ടെന്നും പോലീസ് വിലയിരുത്തുന്നു.

135 ലധികം അംഗങ്ങൾ ഉൾപ്പെട്ടിരുന്നതാണ് ആതിഖിന്റെ ഐഎസ് 227 ഗ്യാങ്. ആതിഖിന്റെ അറസ്റ്റിന് ശേഷവും പോലീസ് നടപടി കടുപ്പിച്ചതോടെയും വിശ്വസ്തരിൽ പലരും ആതിഖിനെ വഞ്ചിച്ചു തുടങ്ങിയെന്ന കഥകളും പോലീസിന്റെ ചെവിയിലെത്തിയിട്ടുണ്ട്. അതും പോരിനും പ്രതികാരത്തിനുമുളള സാദ്ധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നതെന്നും പോലീസ് വിലയിരുത്തുന്നു. ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയുമാണ് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയത്. ആതിഖ് കഴിഞ്ഞാൽ അഷ്‌റഫ് ആയിരുന്നു ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്നത്.

Tags: Atiq AhemedIS 227up policeyogi adityanath
Share1
Tweet
Send
Share

Latest stories from this section

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

Latest News

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies