പാരീസ്: പാരീസ് നഗരത്തില്‍ പോലീസ് റെയ്ഡിനിടെ വെടിവെപ്പ്. ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളിയായ ഒമ്പതാമത്തെ ഭീകരനെ ഫ്രാന്‍സ് തിരയുന്നതിനിടെയാണ് നഗരത്തില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്.
പ്രത്യേക സുരക്ഷാസേനയും ഓപ്പറേഷനില്‍ പങ്കെടുത്തു. ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്.
ഇരുഭാഗത്തുനിന്നും തുടർച്ചയായി വെടിയുതിർത്തുവെന്നും പൊലീസ് ഓപ്പറേഷൻ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെന്റ് ഡെന്നിസിലേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. പൊലീസ് വാഹനങ്ങൾ വൻതോതിൽ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
പാരീസ് ആക്രമണകാരികളില്‍ ഒമ്പതാമത് ഒരു ഭീകരന് കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ലഭിച്ചതോടെ ഫ്രഞ്ച് അധികൃതര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.
Discussion about this post