പെഷാവര്‍ : പാരിസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പെഷാവര്‍ കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കളും രംഗത്തെത്തി. പാരിസ് ആക്രമണത്തെക്കുറിച്ച് അറിഞ്ഞതും തന്റെ കുടുംബം മുഴുവന്‍ കരഞ്ഞുവെന്ന് പെഷാവര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് സയിദ് ഷാ പറഞ്ഞു.
ഫ്രഞ്ച് ജനതയുടെ വേദന മറ്റാരെക്കാളും ഞങ്ങള്‍ക്ക് അറിയാന്‍ കഴിയും. കാരണം ഞങ്ങളത് അനുഭവിച്ചവരാണ് സയീദ് ഷാ പറഞ്ഞു.
പാരിസില്‍ ഇങ്ങനെയൊരു ഭീകരാക്രമണം ഉണ്ടായെന്ന് വിശ്വസിക്കാനായില്ലെന്ന് വിദ്യാര്‍ഥിയായ ആസാം മെഹമൂദ് പറഞ്ഞു. വികസിതവും സമാധാനവും സുരക്ഷയും നിറഞ്ഞ ഒരു രാജ്യത്തില്‍ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായതിനെ എന്നെപ്പോലെതന്നെ മറ്റുള്ള പാക്ക് ജനതയ്ക്കും വിശ്വസിക്കാനാവുന്നില്ലെന്നും അസം വ്യക്തമാക്കി.
നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് മാത്രമാണ് ഫ്രഞ്ച് ജനതയോട് പറയാനുള്ളതെന്ന് കൂട്ടക്കൊലയില്‍ തന്റെ മകനെ നഷ്ടപ്പെട്ട പെഷാവര്‍ സ്കൂളിലെ അധ്യാപിക പറഞ്ഞു.
Discussion about this post