കോഴിക്കോട് : മന്ത്രിയുടെ വാഹനം വൺ വേ തെറ്റിച്ചതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമാണ് റോഡ് നിയമങ്ങൾ ലംഘിച്ചത്. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിൽ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.
വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് വരുന്നതിനിടെയാണ് മന്ത്രിയുടെ വാഹനം ട്രാഫിക് നിയമങ്ങൾ ലംഘിച്ചത്. വളയത്ത് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. എതിരെ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്നതായിരുന്നു റോഡ്. ഇതിലൂടെ എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങിപ്പോയി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ട് പോകാൻ സൗകര്യമൊരുക്കിയത്.
Discussion about this post