ലക്‌നൗ : ക്ഷേത്രത്തിൽ ഇസ്ലാമിക പതാക സ്ഥാപിച്ച് വർഗീയ കലാപം നടത്താൻ ലക്ഷ്യമിട്ട യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ മുഹമ്മഗ് ആരിഫ് ആണ് പിടിയിലായത്. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന രീയിതിൽ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചതിനാണ് നടപടിയെടുത്തത്.
ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന കാവിക്കൊടി എടുത്തെറിഞ്ഞ യുവാവ് ഇസ്ലാമിക പതാക സ്ഥാപിക്കുകയായിരുന്നു. ഈ വീഡിയോ ഫേസ്ബുക്കിൽ ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്. ബറേലി പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിൽ നിന്നാണ് ഭോജിപുര പോലീസിന് വീഡിയോ അയച്ചത്. പ്രതിയുടെ മൊബൈലിൽ നിന്ന് ആക്ഷേപകരമായ പോസ്റ്റുകൾ ഷെയർ ചെയ്ത് ക്രമസമാധാനില തകർക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
ഇയാൾക്കെതിരെ നേരത്തെയും വിവിധ പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനും കലാപമുണ്ടാക്കിയതിനുമാണ് 2021 ൽ കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post