Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലോകത്തിലെ ഏറ്റവും ചെറിയ സ്‌കിന്‍ കാന്‍സര്‍ ഇതാണ്; കണ്ണിനടിയിലെ കാണാന്‍ പോലും സാധിക്കാത്ത ഈ കുത്ത്

by Brave India Desk
May 3, 2023, 11:40 am IST
in News, Health
Share on FacebookTweetWhatsAppTelegram

ലോകത്തിലെ ഏറ്റവും ചെറിയ ത്വക്കിലെ അര്‍ബുദം അമേരിക്കയില്‍ കണ്ടെത്തി. കേവലം 0.65 മില്ലിമീറ്റര്‍ ആണ് അതിന്റെ വലുപ്പം. കണ്ണിനടിയില്‍ വര്‍ഷങ്ങളായുള്ള ഒരു ചെറിയ ചുവപ്പ് കുത്ത് ചികിത്സിക്കാന്‍ ത്വക് രോഗ വിദഗ്ധനെ കാണാനെത്തിയ ക്രിസ്റ്റി സ്റ്റാറ്റ്‌സ് എന്ന സ്ത്രീയിലാണ് ലോകത്തിലെ ഏറ്റവും ചെറിയ ത്വക്കിലെ അര്‍ബുദം കണ്ടെത്തിയത്. ക്രിസ്റ്റിയുടെ ത്വക്ക് പരിശോധിക്കുന്നതിനിടെ അവരുടെ വലത്തേ കവിളില്‍ ഒരു ചെറിയ അര്‍ബുദ വളര്‍ച്ച ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. നഗ്നനേത്രം കൊണ്ട് കാണാന്‍ പോലും സാധിക്കാത്തത്ര ചെറിയ ആ കുത്ത് വളരെ മാരകമായ വിഭാഗത്തില്‍ പെടുന്ന ത്വക്കിലെ അര്‍ബുദമായ മെലനോമയാണെന്ന് ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പിന്നീടാണ് തിരിച്ചറിഞ്ഞത്.

കോവിഡ് കാലത്താണ് താന്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായതെന്ന് ക്രിസ്റ്റി പറയുന്നു. ഒരു ദിവസം വസ്തുക്കളെ വലുതാക്കി കാണിക്കുന്ന കണ്ണാടിയില്‍ (മാഗ്നിഫയിംഗ് മിറര്‍) നോക്കവേയാണ് ഒരു ചെറിയ കുത്ത് ശ്രദ്ധയില്‍ പെടുന്നത്. അങ്ങനെയാണ് ക്രിസ്റ്റി ഡോക്ടറെ കാണാന്‍ തീരുമാനിക്കുന്നത്.. ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ പാകത്തില്‍ അത്രയും ചെറിയ കുത്തായിരുന്നു അതെന്ന് ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മെയ് ഒന്നിന് ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ നിന്നുമുള്ള ഒരു ജഡ്ജ് എത്തി ഇക്കാര്യം ഉറപ്പിച്ച് അവാര്‍ഡ് നല്‍കുകയും ചെയ്തു. അങ്ങനെ ജനുവരിയില്‍ കണ്ടെത്തിയ മുഖത്തെ ആ കുത്തിന് മെയില്‍ ഗിന്നസ് അവാര്‍ഡും കിട്ടി.

Stories you may like

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

കൂടുതല്‍ ഇടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് ആ ആ മെലനോമ ചികിത്സിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ കണ്ടെത്തല്‍ കൊണ്ടുള്ള ഏറ്റവും വലിയ ഗുണമെന്ന് അര്‍ബുദം തിരിച്ചറിഞ്ഞ ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.അലക്‌സാണ്ടര്‍ വിത്‌കോവ്‌സ്‌കി പറയുന്നു. ഡെര്‍മോസ്‌കോപ്പിയും റിഫ്‌ളക്റ്റന്‍സ് കോണ്‍ഫോക്കല്‍ മൈക്രോസ്‌കോപ്പിയും ഉപയോഗിച്ചാണ് ഇത്രയും സൂക്ഷ്മമായ അര്‍ബുദം കണ്ടെത്താന്‍ ഡോക്ടര്‍ക്കും സംഘത്തിനും സാധിച്ചത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ ഈ കണ്ടെത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: MelanomaSkin CancerWorld's smallest skin cancer
Share4TweetSendShare

Latest stories from this section

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies