ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഒരു കോടി രൂപ കണ്ടെത്തി. പുത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ, കെ സുബ്രഹ്മണ്യ റായിയുടെ വസതിയിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തത്.
വസതിയിലെ പൂന്തോട്ടത്തിലെ അലങ്കാര മരത്തിന്റെ ശാഖകൾക്കിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഐടി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിന് വോട്ട് മറിക്കാനായി എത്തിച്ച പണമാണിതെന്നാണ് വിവരം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിൽ വന്നതിനാൽ ഉചിതമായ രേഖകളില്ലാതെ ഗണ്യമായ തുക കൈയിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയാണ്.
Discussion about this post