ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ബാരാമുള്ളയിലെ വാനിഗം പയീൻ ക്രീരിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ഇന്ന് രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവർ മരിച്ചത്. ഇവരിൽ നിന്ന് എകെ 47 നും പിസ്റ്റളും മറ്റ് സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രണ്ട് ഭീകരരെയും തിരിച്ചറിയാനായിട്ടില്ല.
ബുധനാഴ്ച രാവിലെ കുപ്വാര ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ മരിച്ചിരുന്നു. പിച്ചനാട് മച്ചിൽ മേഖലയ്ക്ക് സമീപം ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് പോലീസ് അറിയിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post