ഇംഫാൽ: സംഘർഷം രൂക്ഷമായതോടെ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിച്ചു. മണിപ്പൂർ ഗവർണർ രഞ്ജിത് സിങ് ആണ്, ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അക്രമികളെ കീഴ്പ്പെടുത്താൻ തോക്ക് ഉപയോഗിക്കാമെന്ന് ഗവർണർ വ്യക്തമാക്കി.
മണിപ്പൂരിൽ ഗോത്രവർഗക്കാർക്കിടയിലും ഭൂരിപക്ഷം വരുന്ന മെയ്തേയ് സമുദായത്തിനിടയിലുമാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. സംഘർഷം ഇപ്പോൾ കലാപത്തിലേക്ക് വഴി മാറിയിരിക്കുകയാണ്. കലാപം തടയാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും സഹായം തേടിയിരിക്കുകയാണ് മണിപ്പൂർ.
മണിപ്പൂരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന കേന്ദ്രം, അക്രമ ബാധിത പ്രദേശങ്ങളിൽ വിന്യസിക്കാൻ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ടീമിനെ അയച്ചിട്ടുണ്ട്.
Discussion about this post