പമ്പ: ശബരിമലയില്‍ സുരക്ഷയ്ക്കൊപ്പം ശുചിത്വത്തിനും മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൗകര്യങ്ങള്‍ വിലയിരുത്താന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ സുരക്ഷ കൂട്ടുന്നതിനെ കുറിച്ച് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ പ്രത്യേക സുരക്ഷാ മേഖലയായി 2016 ജനുവരി 20 വരെയുള്ള കാലയളവാണ് കണക്കാക്കുക. ഇതുവഴി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പൊലീസിന് പ്രത്യേക അധികാരം ലഭിക്കും. നിലവില്‍ 1500 സേനാംഗങ്ങള്‍ പമ്പയിലും സന്നിധാനത്തുമായി സുരക്ഷാ ചുമതലയിലുണ്ട്. തിരക്കു കൂടുന്നത് അനുസരിച്ച് എണ്ണം 4000 ആയി വര്‍ധിപ്പിക്കും. പുല്‍മേട് ദുരന്തം നടന്ന സ്ഥലത് ഡി.ജി.പി സന്ദര്‍ശനം നടത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണം വേണ്ടെന്ന തീരുമാനം ശരിയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വമാണ് ഈ തീരുമാനമെടുത്തത്. കളമശേരി നഗരസഭയില്‍ പാര്‍ട്ടി വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post