Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പോപ്പുലർ ഫ്രണ്ടുമായി താരതമ്യപ്പെടുത്തി അപകീർത്തിപ്പെടുത്തി; 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസിന് നോട്ടീസ് അയച്ച് ബജ്‌റംഗ്ദൾ യൂണിറ്റ്

by Brave India Desk
May 7, 2023, 12:21 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡിഗഢ്; മതഭീകരസംഘടനയെന്ന് കണ്ട് സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കോൺഗ്രസ് പാർട്ടിക്ക് ബജ്‌റംഗ്ദൾ യൂണിറ്റിന്റെ നോട്ടീസ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ബജ്‌റംഗ്ദൾ ചണ്ഡിഗഢ് യൂണിറ്റ് നോട്ടീസ് അയച്ചത്.

കർണാടകയിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപനമുളളത്. പോപ്പുലർ ഫ്രണ്ടിനെയും ബജ്‌റംഗ്ദളിനെയും നിരോധിക്കുമെന്ന് ആയിരുന്നു പ്രഖ്യാപനം. എന്നാൽ കേന്ദ്രസർക്കാർ നിരോധിച്ചുകഴിഞ്ഞ പോപ്പുലർ ഫ്രണ്ടിനെ വീണ്ടും നിരോധിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം പരിഹാസത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധവും ശക്തമായി.

Stories you may like

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

കഴിഞ്ഞ ദിവസങ്ങളിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിയും കോൺഗ്രസിന്റെ പ്രകടനപത്രിക കത്തിച്ചും പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബജ്‌റംഗ്ദളിന്റെ ചണ്ഡിഗഢ് യൂണിറ്റ് നഷ്ടപരിഹാരം തേടി നോട്ടീസും അയച്ചത്.

നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നതിന്റെയും പേരിൽ സർക്കാർ നിരോധിച്ച സിമിയും പോപ്പുലർ ഫ്രണ്ടും പോലുളള സംഘടനകളോടാണ് ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്തതെന്നും ഇത് സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു. സിമിയും പോപ്പുലർ ഫ്രണ്ടും ഐഎസ്, അൽ ഖ്വായ്ദ പോലുളള സംഘടനകളുമായി ബന്ധം പുലർത്തുന്നവരാണ്. എന്നാൽ ബജ്‌റംഗ്ദൾ ഭാരതാംബയെ സേവിക്കാൻ വേണ്ടിയുളള സംഘടനയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.

Tags: congressbajrang dalindia
Share5
Tweet
Send
Share

Latest stories from this section

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

Latest News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഇടപെടണമെന്ന് മോദിയോട് അഭ്യർത്ഥിച്ച് വിജയ് ; ഡൽഹി സന്ദർശനത്തിനു മുൻപേ പ്രധാനമന്ത്രിക്ക് കത്ത്

പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ തമിഴ്നാട് സർക്കാർ ; പുതിയ 26 പ്രത്യേക കോടതികൾ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies