അസം: കോളേജ് വിദ്യാർത്ഥിനിയുമായുള്ള സെക്സ് വീഡിയോ പുറത്തായതിന് പിന്നാലെ 72കാരൻ ആത്മഹത്യ ചെയ്തു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. ദർശന ഭരാലി എന്ന പെൺകുട്ടിയാണ് 72കാരനെ ഹണിട്രാപ്പിൽ കുരുക്കിയത്. സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വയോധികൻ അറിയാതെയാണ് പെൺകുട്ടി വീഡിയോ പകർത്തിയത്. പിന്നീട് ഇത് പോൺ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു. പിന്നാലെ വയോധികന് പരിചയമുള്ള ആളുകളുടെ ഇടയിലെല്ലാം ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
പ്രതി ദർശനയ്ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വയോധികന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മുൻപും ദർശന പുരുഷന്മാരുടെ അശ്ലീല വീഡിയോ വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദർശനയേയും അറസ്റ്റിലായ മറ്റ് രണ്ട് വിദ്യാർത്ഥികളേയും പോലീസ് കസ്റ്റഡിയിൽ വിട്ടു.
Discussion about this post