ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാന് വീരമൃത്യു.
പൂഞ്ച് ജില്ലയിലാണ് സംഭവം. അപകടത്തിൽ ബിഎസ്എഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മാങ്കോട്ട് സെക്ടറിൽ ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ സൈനിക മെഡിക്കൽ ക്യാമ്പിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് സൈനികരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.












