ഭുവനേശ്വർ: ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് പോലീസ്. മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
മഡ്‌നാപൂർ- റാംപൂർ പോലീസ് പരിധിയിലെ തെപെരംഗ- ലുബെൻഗഡ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. ഇതിനിടെ പോലീസുകാർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇതോടെ പോലീസുകാരും പ്രത്യാക്രമണം നടത്തി. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്നും ഭീകരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എകെ 47 ഉൾപ്പെടെയുള്ള തോക്കുകളാണ് കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത്.










