ആലപ്പുഴ : കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയിൽ ലൗലി എന്ന രശ്മിയെയാണ് ഭർത്താവ് ബിജു കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചിൽ ആഴത്തിൽ കുത്തിയിറക്കുകയായിരുന്നു. വലിയ ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ ചേർന്ന് രശ്മിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് ബിജു ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ചേരാവള്ളി കോലെടുത്ത് ലെവൽ ക്രോസിന് സമീപം ട്രെയിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ വഴക്കാണ് ഇതിനെല്ലാം കാരണമെന്ന് പോലീസ് അറിയിച്ചു.
ഇവർക്ക് രണ്ട് മക്കളുണ്ട്, അതിഥി, അദ്വയ്ദ്.
Discussion about this post