തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് 200 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന് 45,560 രൂപയായി. ഗ്രാമിന് 25 രൂപയും വർദ്ധിച്ചിട്ടുണ്ട്. ഇതോടെ ഒരു ഗ്രാമിന് 5695 രൂപയായി. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയാണ് വർദ്ധിച്ചത്.
ഇന്നലെ 80 രൂപ വർധിച്ച് ഒരു പവന് 45,360 രൂപയായിരുന്നു. തിങ്കളാഴ്ചയും സ്വർണവില പവന് 80 രൂപ വർധിച്ചിരുന്നു. ഈ മാസം സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ഒരു പവന് 45,760 രൂപയായിരുന്നു അന്നത്തെ നിരക്ക്. റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി എങ്കിലും കഴിഞ്ഞ 3 ദിവസമായി സ്വർണവില വീണ്ടും ഉയരുകയാണ്.
ഒന്നര മണിക്കൂറോളം പരിശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. ആറിലേറെ തവണ കുത്തേറ്റിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ നില ഗുരുതരമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് കഠിനമായി പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ പ്രതിക്ക് കൈവിലങ്ങ് ഇട്ടിരുന്നെങ്കിൽ ഈ അപകടം ഉണ്ടാകില്ലായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്.
Discussion about this post