തിരുവനന്തപുരം: വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് അടുത്ത് സംസ്ഥാനത്തെ സ്വർണവില. ഇന്ന് 25 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 45,560 രൂപയായി. വരും ദിവസങ്ങളിലും സ്വർണ വില വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 5695 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായുള്ള വർദ്ധനയ്ക്ക് പിന്നാലെ സർവ്വകാല റെക്കോർഡിൽ എത്തിയ സ്വർണവില പിന്നീട് കുറഞ്ഞിരുന്നു. ഇതിന് ശേഷം തുടർച്ചയായുള്ള ദിവസങ്ങളിൽ വില വർദ്ധനവ് അനുഭവപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം 360 രൂപയാണ് പവന് വർദ്ധിച്ചത്.
ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് പവന് 45,360 ലേക്ക് വില എത്തിയിരുന്നു. തിങ്കളാഴ്ച 80 രൂപയാണ് വർദ്ധിച്ചത്. ഈ മാസം അഞ്ചിന് സ്വർണം 46,000ത്തിന് അടുത്ത് എത്തിയിരുന്നു. 45,760 രൂപയാണ് അന്ന് പവന് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ റെക്കോർഡ് വിലയായിരുന്നു ഇത്.
Discussion about this post