കോട്ടയം ; മെഡിക്കൽ കോളേജിൽ നഴ്സിന് നേരെ രോഗിയുടെ കയ്യേറ്റം. ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയായ പൂഞ്ഞാർ കുന്നോന്നി സ്വദേശിനി നേഹാ ജോണിനാണ് മർദ്ദനമേറ്റത്.
കുത്തിവെയ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് രോഗിക്ക് ആക്രമണം നടന്നത്. ന്യൂറോ സർജറി കഴിഞ്ഞ രോഗി അക്രമാസക്തനാവുകയായിരുന്നു. നഴ്സിന്റെ കൈ രോഗി തിരിച്ചൊടിച്ചു. ചികിത്സയെ തുടർന്ന് നേഹാ അവധിയിലാണ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗി യുവ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. രാവിലെ 4.30 ഓടെയാണ് സംഭവം നടന്നത്. വൈദ്യ പരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച രോഗിയാണ് അക്രമാസക്തനായത്.
മുറിവ് കെട്ടിയതിന് പിന്നാലെ ഇയാൾ ആശുപത്രിയിലെ കത്രിക എടുത്ത് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഡോക്ടറുടെ നെഞ്ചിൽ കയറിയിരുന്ന് തുരുതുരാ കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post