അന്ന് എല്ലാവരാലും ഒറ്റപ്പെട്ടു, ഇന്ന് ലോകത്തിന്റെ കൈയ്യടി നേടി. മെക്‌സിക്കൻ സ്വദേശിയായ അധാര പെരെസ് സാഞ്ചസ് എന്ന പെൺകുട്ടിയാണ് ഇന്ന് ലോകശ്രദ്ധ നേടുന്നത്. 11 വയസ് മാത്രം പ്രായമുള്ള അധാര, എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അധാര ഇനി ആകാശം കീഴടക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.
സിഎൻസിഐ സർവകലാശാലയിൽ നിന്ന് സിസ്റ്റം എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അധാര, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സ്പെഷ്യലൈസ് ചെയ്ത ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദവും നേടിക്കഴിഞ്ഞു. ഓട്ടിസം ബാധിതയാണെങ്കിലും പ്രശസ്ത ശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റെ ഐക്യൂ സ്‌കോറിനേക്കാൾ വലുതാണ് അധാരയുടെ ഐക്യു. 162 ആണ് അധാരയുടെ സ്‌കോർ, അതായത് ഐൻസ്റ്റീനേക്കാൾ രണ്ട് സ്‌കോർ കൂടുതൽ.
അഞ്ചാം വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം, ആറാം വയസിൽ മിഡിൽ സ്‌കൂളും എട്ടാം വയസിൽ ഹൈസ്‌കൂളും പൂർത്തിയാക്കിയ അധാര, സ്വന്തം അനുഭവങ്ങൾ പറഞ്ഞുകൊണ്ട് ”ഡു നോട്ട് ഗീവ് അപ്പ്” എന്ന പുസ്തകവും രചിച്ചു.
ഐഎസ്ആർഒയിൽ ചേർന്ന് ബഹിരാകാശ യാത്രിക ആവുക എന്നതാണ് അധാരയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന്. ഓട്ടിസം ബാധിതയായത് കൊണ്ട് തന്നെ, അധാരയുടെ കുട്ടിക്കാലം അവഗണനകളും പരിഹാസങ്ങളും നിറഞ്ഞതായിരുന്നു. എന്നാൽ സ്വപ്‌നങ്ങൾക്ക് പിറകേ പോയ അധാരയിപ്പോൾ ഒരു മെക്‌സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. യുവ വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ പര്യവേക്ഷണവും ഗണിതവും പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയാണ് ഇത്.
Discussion about this post