കണ്ണൂര്‍: കണ്ണൂരില്‍ വിമത കൗണ്‍സിലര്‍ പി.കെ രാഗേഷ് കോണ്‍ഗ്രസിന്റെ മൂന്ന് സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്ന് പാര്‍ട്ടി നേതാവ് കെ. സുധാകരന്. പാര്‍ട്ടിയെ വിമതന്റെ കാല്ക്കീഴില് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയ്ക്ക് ഉള്‍കൊള്ളാവുന്ന ഉപാധികളല്ല പി.കെ രാഗേഷ് ഉന്നയിച്ചത്. ഉന്നയിച്ച ഉപാധികളില്‍ രാഗേഷ് ഉറച്ച് നിന്നില്ല. രാഗേഷ് ഒറ്റയ്ക്കല്ല, പിന്നില്‍ ആരാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം-അദ്ദേഹം പറഞ്ഞു.
എം.എം.ഹസന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംശയം പ്രകടിപ്പിച്ചത് ശരിയായില്ല. പി.കെ രാഗേഷിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post