Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി

by Brave India Desk
May 11, 2023, 04:17 pm IST
in Health
Share on FacebookTweetWhatsAppTelegram

ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യമാണ്. എങ്കിലും ആവശ്യം വന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതും രോഗശമനത്തിന് ആവശ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞിടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തെ തുടര്‍ന്ന് വളരെ വിചിത്രമായ ഒരു അവസ്ഥ ഒരു രോഗിയില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ആന്റിബയോട്ടിക് ഉപയോഗം മൂലം ഒരു സ്ത്രീയുടെ നാവ് കറുത്തുപോകുകയും രോമവളര്‍ച്ചയുണ്ടാകുകയും ചെയ്തുവെന്നാണ് (black hairy tongue) ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജപ്പാനിലാണ് സംഭവം. പതിനാല് മാസങ്ങള്‍ക്ക് മുമ്പ് മലാശയ അര്‍ബുദം ബാധിച്ച് ചികിത്സ തേടിയ സ്ത്രീക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലഫലങ്ങള്‍ കുറയ്ക്കുന്നതിനായി അറുപതുകളിലുള്ള ഈ സ്ത്രീ മിനോസൈക്ലിന്‍ എന്ന മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. മുഖക്കുരു മുതല്‍ ന്യുമോണിയ വരെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സാധാരണയായി മിനോസൈക്ലിന്‍ ഉപയോഗിക്കുന്നത്.

Stories you may like

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

അര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പാനിട്യുമമാബ് എന്ന മരുന്ന് കാരണം ത്വക്കിലുണ്ടാകുന്ന മുഴകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് ഇവര്‍ ദിവസവും 100 എംജി മൈനോസിക്ലീന്‍ കഴിച്ചിരുന്നത്. ഇതിന് ശേഷം അവരുടെ നാവില്‍ മരുന്നുപയോഗം മൂലമുള്ള ഹൈപ്പര്‍പിഗ്മന്റേഷനും കറുത്ത നിറവും രോമവളര്‍ച്ചയും കണ്ടെത്തുകയായിരുന്നു. ഇവരുടെ മുഖത്തിന്റെ നിറവും ഇരുണ്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. നാവിലുള്ള രുചിമുകുളങ്ങളാണ് കറുത്തതും ബ്രൗണിലുമായ നിറങ്ങളില്‍ രോമസമാനമായി മാറിയത്. ഇതില്‍ വേദനയും അനുഭവപ്പെടുന്നുണ്ട്.

മിനോസൈക്ലിന്‍ മൂലം ത്വക്കിനുണ്ടായ തകരാറാണ് മുഖത്തിന്റെ നിറം ഇരുളാന്‍ കാരണം. ഓക്‌സിഡേഷന്‍ സംഭവിക്കുമ്പോള്‍ മിനോസൈക്ലിന്‍ കറുത്ത നിറത്തിലാകുകയും അങ്ങനെ ത്വക്കിന്റെ നിറം മാറുകയും ചെയ്യും. ഇത്തരം അവസ്ഥകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രശ്‌നകാരികളായ മരുന്നുകള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. മരുന്ന് മാറ്റി ആറാഴ്ചയ്ക്കുള്ളില്‍ മുഖത്തെ നിറവ്യത്യാസവും നാവിലെ പ്രശ്‌നങ്ങളും വലിയ രീതിയില്‍ ഭേദപ്പെട്ടു.

ഈ അപൂര്‍വ്വ കേസ് കണക്കിലെടുത്ത് മരുന്നുപയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

  • രോഗിയുടെ ത്വക്കിന്റെ നിറം മാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ കഴിക്കുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കുക.
  • മിനോസൈക്ലീന്‍ ത്വക്കില്‍ ഹൈപ്പര്‍പിഗ്മന്റേഷനും കറുത്ത, രോമാവൃതമായ നാക്കും ഉണ്ടാകാം.
  • പ്രശ്‌നകാരണമായ മരുന്ന് മാറ്റുന്നത് ത്വക്കിലെ പ്രശ്‌നങ്ങളും നാവിലെ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കും.
Tags: cancerMinocyclineAntibiotic Reaction
Share4TweetSendShare

Latest stories from this section

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

അമിതമായാൽ അമൃതും വിഷം; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിങ്ങളുടെ തലച്ചോറിനെ വറുത്തെടുക്കുന്നുണ്ടോ? ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

 ലിപ്സ്റ്റിക് സുരക്ഷിതമാണോ? ഒളിഞ്ഞിരിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾ; മുന്നറിയിപ്പുമായി വിദഗ്ധർ! ലെഡും മെർക്കുറിയും ഡിഎൻഎയെപ്പോലും ബാധിച്ചേക്കാം

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

ക്ഷീണം വിട്ടുമാറുന്നില്ലേ? വയറ് അസാധാരണമായി വീർക്കുന്നുണ്ടോ? കരൾ അപകടത്തിലെന്ന സൂചനയാകാം; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങൾ!

Discussion about this post

Latest News

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

മഞ്ഞക്കുപ്പായം പഴയതായി, ഇനി പിങ്ക് യുഗം; സിഎസ്‌കെയെ എറിഞ്ഞുടച്ച ശേഷം ജഡേജ പറഞ്ഞ വാക്കുകൾ വൈറൽ

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

ലിയാൻഡർ പേസ് ബിജെപിയിൽ ; ബംഗാളിൽ മത്സരിക്കും; മോദിയുടെ കായിക മേഖലയോടുള്ള കാഴ്ചപ്പാടാണ് പ്രചോദനമെന്ന് താരം

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

യോഗി ആദിത്യനാഥിന്റെ മാതാവിനെതിരെ അധിക്ഷേപകരമായ പരാമർശം ; മുസ്ലിം പുരോഹിതനെ ബീഹാറിൽ നിന്നും പിടികൂടി ഉത്തർപ്രദേശ് പോലീസ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അവന്റെ മനസ്സിലിരുപ്പ് എനിക്കറിയാം; ചെന്നൈയുടെ കരുത്തനായ ദുബെയെ പൂട്ടിയ തന്ത്രം വെളിപ്പെടുത്തി ജഡേജ; ആഘോഷത്തിന് പിന്നിൽ അങ്ങനെ ഒരു ട്വിസ്റ്റ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

അയാൾ കഴിക്കാൻ ചോദിക്കുന്നത് എന്തും ഞങ്ങൾ നൽകും, എന്നിട്ട് ആ കാഴ്ച്ച നോക്കിനിൽക്കും; സഹതാരത്തെക്കുറിച്ച് റിയാൻ പരാഗ്

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

ഇസ്ഫഹാനിൽ ‘ജിബിയു-72’ ഉപയോഗിച്ച് ആക്രമണം നടത്തി യുഎസ് ; 1,000 കിലോഗ്രാം ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ നിഗൂഢ സാഹചര്യത്തിൽ മരിച്ച നിലയിൽ ; മരണകാരണം അജ്ഞാതമെന്ന് ജെയ്‌ഷെ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies