ഡല്‍ഹി: ചന്ദ്രബോസ് വധകേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹാജറായില്ല. നിസാം നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകാതിരുന്നത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നായിരുന്നു നിസാമിന്റെ ഹര്‍ജി.
ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് എവിടെയെന്ന് കോടതി ചോദിച്ചു. തന്നെ കസ്റ്റഡിയിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും സാക്ഷികളെ സ്വാധീനിച്ച് തനിക്കെതിരെ മൊഴി നല്‍കുകയാണെന്നും നിസാം ഹര്‍ജിയില്‍ പറയുന്നു.
Discussion about this post