ഫിറോസാബാദ്: സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് മതംമാറി വിവാഹം കഴിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. ഫിറോസാബാദിലാണ് സംഭവം. അഞ്ജലി എന്ന ഹിന്ദു യുവതിയാണ്, തന്റെ സുഹൃത്തിന്റെ പ്രേരണയാൽ സുഹൃത്തിന്റെ സഹോദരനെ നിക്കാഹ് ചെയ്തത്. വീട്ടിൽ നിന്ന് ഒളിച്ചോടിയ ശേഷമായിരുന്നു ഇസ്ലാമിക മതാചാരപ്രകാരമുള്ള വിവാഹം.
വിവാഹത്തിന്റെ ആദ്യ നാളുകളിൽ നല്ല രീതിയിൽ പെരുമാറിയ ഭർത്താവ് അമീർ ഖാൻ, പിന്നീട് തന്നെ വേശ്യയായി മാറ്റുകയായിരുന്നുവെന്ന് യുവതി പറയുന്നു.തന്നെ സുഹൃത്തുക്കൾക്ക് മുമ്പിൽ കാഴ്ച വച്ചാണ് അമീർഖാൻ ആനന്ദം കൊണ്ടിരുന്നതെന്ന് യുവതി ആരോപിച്ചു. ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണിപ്പെടുത്തിയതിനാൽ വീട്ടിൽ നിന്ന് യുവതിയ്ക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.
പീഡനം സഹിക്കാനാവാതെ വന്നതോടെ, യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post