ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി അഞ്ച് ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി ഉയർന്നതോടെ ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്റ്റിന്റെ ക്രോണി-ക്യാപിറ്റലിസം സൂചികയിൽ ഇന്ത്യ പത്താം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഈ മാസം ആദ്യമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ മാസിക പുറത്ത് വിട്ടത്. 250 ബില്ല്യൺ ഡോളറിന് മുകളിൽ ജിഡിപിയുള്ള 43 രാജ്യങ്ങളെയാണ് സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2014ലാണ് ആദ്യമായി ക്രോണി-ക്യാപിറ്റലിസം സൂചിക പുറത്ത് വിടുന്നത്. അന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്ത് ആയിരുന്നു, എന്നാൽ 22 രാജ്യങ്ങൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. നിലവിൽ ഇന്ത്യയുടെ ജിഡിപി ഏകദേശം 3.3 ട്രില്യൺ ഡോളറാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ സൂചിക പ്രകാരം റഷ്യയാണ് പട്ടിതയിൽ ഒന്നാം സ്ഥാനത്ത്.
ചെക്ക് റിപബ്ലിക്, മലേഷ്യ, സിംഗപ്പൂർ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. പട്ടികയിൽ 21ാം സ്ഥാനത്താണ് ചൈന. ജപ്പാൻ 36ാം സ്ഥാനവും, ജർമ്മനി 37ാം സ്ഥാനവും നേടി. ഊർജ്ജ മേഖല, പ്രതിരോധം, തുറമുഖം, വിമാനത്താവളം, റിയൽ എസ്റ്റേറ്റ്, സ്റ്റീൽ -ലോഹ ഉത്പാദനങ്ങൾ, ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ, ടെലികോം സേവനം, നിക്ഷേപം, ബാങ്കിംഗ്, പൈപ്പ് ലൈനുകൾ, വാതകം തുടങ്ങിയ ഘടകങ്ങളാണ് ക്രോണി ക്യാപിറ്റലിസം സൂചികയ്ക്കായി പരിഗണിച്ചത്.
Discussion about this post