ബംഗളൂരു : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് നേരിയ മുൻ തൂക്കം ലഭിക്കുന്നുണ്ട്. ബംഗളൂരു നഗരമേഖലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.
ബിജെപി 99 സീറ്റുകളിൽ ലീഡ് നേടുമ്പോൾ, കോൺഗ്രസ് 102 സീറ്റുകളിൽ മുന്നിലാണ്. ജെഡിഎസ് 20 സീറ്റുകളിലും ലീഡ് നിലനിർത്തുന്നുണ്ട്. മദ്ധ്യകർണാടകയിൽ കോൺഗ്രസിന് മികച്ച ലീഡ് ലഭിക്കുന്നുണ്ട്. ഓർൾഡ് മൈസൂരുവിൽ കോൺഗ്രസും ജെഡിഎസും തമ്മിൽ പോരാട്ടം ശക്തമായിരിക്കുകയാണ്. തീരദേശ മേഖലയിൽ ബിജെപി തന്നെയാണ് മുന്നിൽ.
ബെല്ലാരി, ചന്നഗിരി, ദാവൻഗരെ നോർത്ത്, ദാവൻഗരെ സൗത്ത്, ഹൊന്നാലികാംപ്ലി, മായകൊണ്ട, സിരുഗുപ്പ എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് ലീഡ്. കനകപൂരയിൽ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഡികെ ശിവകുമാറും വരുണയിൽ മത്സരിക്കുന്ന സിദ്ധരാമയ്യയും ലീഡ് നേടുകയാണ്.
അതേസമയം ശിവമോഗയിൽ ബിജെപി ലീഡ് നേടുന്നുണ്ട്. ഷിഗോണിൽ നിന്ന് ജനവിധി തേടുന്ന ബസവരാജ ബൊമ്മൈയും മുന്നേറുകയാണ്.







