ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. സ്വന്തം കോട്ടയായ ചന്നപട്ടണത്തിൽ ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി പിന്നിലാണ്. ബിജെപിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രാമനഗരയിൽ നിഖിൽ കുമാരസ്വാമിയും പിന്നിലാണ്.
ജെഡിഎസ് സംസ്ഥാനത്ത് ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതെന്ന് തെളിഞ്ഞതോടെ നയം വ്യക്തമാക്കി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. തങ്ങളുടേത് ചെറിയ പാർട്ടിയാണെന്നും വലിയ ഡിമാന്റുകളൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നത്. വികസനമാണ് പ്രധാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വരുണയിൽ സിദ്ധരാമയ്യയും ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ ഹുബ്ബള്ളി-ധാർവാർഡിൽ ജഗദീഷ് ഷെട്ടാർ പിന്നിലാണ്. ഇവിടെ നേരത്തെ മുന്നിലേക്ക് വന്ന ഷെട്ടാർ വീണ്ടും പിന്നോട്ട് പോവുകയായിരുന്നു








