ബംഗളൂരു; കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം വ്യക്തമായ ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങി. സർക്കാരുണ്ടാക്കാനുള്ള വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കോൺഗ്രസ് ലീഡ് ചെയ്യുന്ന കാഴ്ചയാണ് കർണ്ണാടകയിൽ നിന്ന് പുറത്തു വരുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചുവെങ്കിലും 1000 വോട്ടിൻറെ ലീഡ് നിലയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാല്പതിലേറെ മണ്ഡലങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.
33 സീറ്റുകളില്‍ ഇഞ്ചോടിഞ്ചാണ് മല്‍സരം. 33 മണ്ഡലങ്ങളില്‍ ലീഡ് നില അഞ്ഞൂറില്‍ താഴെയാണ്. 49 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെയും മാത്രമെ ലീഡ് നിലയുളളൂ..
ബെംഗളുരു അര്‍ബന്‍ മേഖലയില്‍ പല സീറ്റിലും കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിൻറെ ലീഡിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത് മധ്യകര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും ലീഡ് നില മാറി മറിയാം. തീരദേശ കര്‍ണാടകയില്‍ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. .എന്നാൽ തുടക്കം മുതൽ തന്നെ വ്യക്തമായ സീറ്റു നിലയിലാണ് കോൺഗ്രസ് തുടരുന്നത്.
അതേസമയം ജയം ഉറപ്പിച്ചാല്‍ ഉടന്‍ ബെംഗളുരുവില്‍ എത്താന്‍ സ്ഥാനാര്‍ഥികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
Discussion about this post