വാഷിംഗ്ടന്‍ : കാശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്ക് സമര്‍ദ്ദം അമേരിക്ക വീണ്ടും തള്ളി. മധ്യസ്ഥതയ്ക്കില്ലെന്ന് അമേരിക്ക ആവര്‍ത്തിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് സൈനിക മേധാവി റാഹീല്‍ ഷെരിഫ്, യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് അമേരിക്ക ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും പാക്കിസ്ഥാനം ഉഭയ കക്ഷി ചര്‍ച്ചയിലൂടെ കശ്മീര്‍ പ്രശ്നം പരിഹരിക്കണം. അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് ഇരു രാജ്യങ്ങളും മുന്‍കൈ എടുക്കണമെന്നും വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രാജ്യങ്ങളുമായി മികച്ച ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും കിര്‍ബി പറഞ്ഞു. വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് ഇന്ത്യയുടേയും നിലപാട്
Discussion about this post