Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും മദ്യത്തിന് അടിമയായ പ്രതി അക്രമാസക്തനായി; ഡോക്ടറുടെ പരിശോധനാ ടേബിൾ ചവിട്ടിമറിച്ചു; പുറത്തിറങ്ങിയാൽ ജീവിതം തീർക്കുമെന്ന് വനിതാ ഡോക്ടർക്കും ഭീഷണി

by Brave India Desk
May 13, 2023, 11:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും മദ്യത്തിന് അടിമയായ പ്രതി അക്രമാസക്തനായി. വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ഇയാൾ അക്രമാസക്തനായത്. ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇയാൾ പരിശോധനാ ടേബിൾ ചവിട്ടി മറിച്ചിടുകയും ചെയ്തു.

അയത്തിൽ സ്വദേശി വിഷ്ണുവാണ് അക്രമം നടത്തിയത്. കാഷ്വാലിറ്റിയിൽ ഡോ. ജാസ്മിനും രണ്ട് ഹൗസ് സർജൻമാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോഴാണ് ഇയാളെ കൊണ്ടുവന്നത്. അക്രമാസക്തനായിരുന്നതിനാൽ കൈവിലങ്ങ് ഇട്ട് മൂന്ന് പോലീസുകാർ പിടിച്ചാണ് ഇയാളെ ഡോക്ടർമാരുടെ മുറിയിൽ നിർത്തിയത്.

Stories you may like

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

പുറത്തിറങ്ങിയാൽ നിന്റെ ജീവിതം തീർക്കുമെന്ന് ആയിരുന്നു വനിതാ ഡോക്ടർക്ക് നേരെയുളള ഭീഷണി. പലപ്പോഴും ഡോക്ടറെ അക്രമിക്കാൻ ഇയാൾ മുൻപോട്ട് വരുന്നുമുണ്ടായിരുന്നു. വിവരം അറിഞ്ഞ് കെജിഎംഒഎ ഭാരവാഹികളും സ്ഥലത്തെത്തി. ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയപ്പോഴോ മേശ ചവിട്ടി തെറിപ്പിച്ചപ്പോഴോ പോലീസ് വേണ്ട രീതിയിൽ പ്രതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചില്ലെന്ന് കെജിഎംഒഎ ഭാരവാഹികൾ ആരോപിച്ചു.

വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ തിരിച്ചു കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സമാനമായ രീതിയിൽ അക്രമാസക്തനായ പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് അടുത്ത സംഭവവും റിപ്പോർട്ട് ചെയ്യുന്നത്. അന്ന് പ്രതിഷേധിച്ച ഡോക്ടർമാർക്ക് ആശുപത്രിയിൽ സുരക്ഷ നൽകുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു.

Tags: kgmoadrug addictkollam hospital
Share1
Tweet
Send
Share

Latest stories from this section

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

രാഹുലിന്റെ ‘മഹാറാലി’ വൻ ഫ്ലോപ്പ്; രാംലീല മൈതാനത്തിന്റെ 40 % ഒഴിവ്, പ്രസംഗം തുടങ്ങിയതോടെ ഓടിപ്പോയി ജനങ്ങൾ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അർണബി’ന് പിന്നാലെ ഭീതിയായി ‘മുരശ്’; ആന്ധ്രയിൽ അതിതീവ്ര മുന്നറിയിപ്പ്, കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

കേരളം ഉയർത്തിപ്പിടിക്കുന്നത് ആദിശങ്കരൻ തെളിച്ച ദേശീയ ഐക്യത്തിന്റെ ദീപശിഖ : ഗവർണർ ഓം പ്രകാശ് മാഥൂർ

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

Latest News

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

രാഹുലിന്റെ ‘മഹാറാലി’ വൻ ഫ്ലോപ്പ്; രാംലീല മൈതാനത്തിന്റെ 40 % ഒഴിവ്, പ്രസംഗം തുടങ്ങിയതോടെ ഓടിപ്പോയി ജനങ്ങൾ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അർണബി’ന് പിന്നാലെ ഭീതിയായി ‘മുരശ്’; ആന്ധ്രയിൽ അതിതീവ്ര മുന്നറിയിപ്പ്, കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies