ചെന്നൈ: കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ.
വില്ലുപുറം ജില്ലയിലെ ബി അഖിലൻ (23) ആണ് പിടിയിലായത്. സംഗീത ബ്രാൻഡിന്റെ ഡ്രമ്മറാണ് ഇയാൾ. അഖിലനും കൊല്ലപ്പെട്ട 17 വയസുകാരിയുമായി പ്രണയത്തിലായിരുന്നു.
ഗർഭിണിയായതോടെ പെൺകുട്ടി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കഴുത്ത് ഞെരിച്ചു കൊന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപാതകവും,മൃതദേഹം മറവു ചെയ്തതും. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികൾ മൃതശരീരത്തിന്റെ ഭാഗം കണ്ട് അധികൃതരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു.









