ഫിഫ വേൾഡ് കപ്പ്, ഐപിഎൽ 2023 എന്നിവ സൗജന്യമായി സ്ട്രീം ചെയ്ത് പ്രേക്ഷകരെ ആകർഷിച്ച പ്ലാറ്റ്‌ഫോമാണ് ജിയോ സിനിമ. എന്നാൽ ഇപ്പോൾ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഇവർ. 999 രൂപയാണ് വാർഷിക പ്ലാൻ നിരക്ക്. ഹോളിവുഡ് കണ്ടന്റുകളിലേക്കും ആക്‌സസ് നൽകിയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ദ ലാസ്റ്റ് ഓഫ് അസ്, ഹൗസ് ഓഫ് ദ ഡ്രാഗൺ തുടങ്ങിയ ഷോകളടക്കമുള്ള കണ്ടന്റുകളാണ് പുതിയ പ്ലാനിലൂടെ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈയൊരു പ്ലാൻ മാത്രമാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
ഐപിഎല്ലിനു ശേഷമായിരിക്കും ഈ പ്ലാൻ പ്രാബല്യത്തിൽ വരിക. സബ്‌സ്‌ക്രിപഷൻ എടുക്കുന്നവർക്ക് ക്വാളിറ്റിയുള്ള വീഡിയോയും ഓഡിയോയും ലഭ്യമാകുമെന്നാണ് ജിയോ സിനിമയുടെ വാദം. ഒരേസമയം നാലു ഡിവൈസുകളിൽ പ്രവത്തിപ്പിക്കാനും സാധിക്കും. പ്ലാൻ നിലവിൽ വരുന്നതോടെ ചെർണോബിൽ, വൈറ്റ് ഹൗസ് പ്ലംബേഴ്‌സ്, വൈറ്റ് ലോട്ടസ്, മേർ ഓഫ് ഈസ്റ്റ് ടൗൺ, ബാരി, ബിഗ് ലിറ്റിൽ ലൈസ്, വെസ്റ്റ് വേൾഡ്, സിലിക്കൺ വാലി, ട്രൂ ഡിറ്റക്റ്റീവ്, ന്യൂസ്റൂം, ഗെയിം ഓഫ് ത്രോൺസ്, പെറി മേസൺ, ഹാരി പോട്ടർ സീരീസ്, ദി ഡാർക്ക് നൈറ്റ് ട്രൈലോജി, ബാറ്റ്മാൻ വി സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളും പ്രേക്ഷകർക്ക് ലഭ്യമാകും.
Discussion about this post