ഭോപ്പാൽ: കഴിഞ്ഞ ദിവസങ്ങളിൽ നിരോധിത സംഘടനയായ ഹിസ്ബ്-ഉത്- തഹ്രീറിന്റെ അംഗങ്ങളെ പിടികൂടിയിരുന്നു.മെയ് 6 ന് നടത്തിയ റെയ്ഡിൽ ഭോപ്പാലിൽ നിന്ന് 10 പേരെയും ഹൈദരാബാദിൽ നിന്ന് 5 പേരെയും ചിന്ദ്വാരയിൽ നിന്ന് ഒരാളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്നാണ് രാജ്യത്ത് പിടിമുറുക്കിയ മതപരിവർത്തന സംഘത്തെ കുറിച്ചും വിവരം ലഭിച്ചു.
മദ്ധ്യപ്രദേശ് തീവ്രവാദവിരുദ്ധ സേന പിടികൂടിയവരിൽ മുഹമ്മദ് സലീം എന്നയാളുടെ പിതാവ്, തന്റെ മകൻ എങ്ങനെയാണ് മതപരിവർത്തനത്തിന് ഇരയായതെന്നും രാജ്യദ്രോഹിയായതെന്നും വെളിപ്പെടുത്തുകയാണ്. ഭോപ്പാലിലെ വിരമിച്ച ആയുർവേദ ഡോക്ടർ ഡോ. അശോക് ജെയിനിന്റെ മകൻ സൗരഭ് രാജ് വൈദ്യയാണ് മുഹമ്മദ് സലിം ആയി മാറിയത്.
2000 ത്തിന്റെ തുടക്കത്തിൽ തന്റെ മകനെ സഹപ്രവർത്തകനായിരുന്ന ഡോ. കമൽ ബ്രയിൻവാഷ് ചെയ്യുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഏകമകനായ സൗരഭ് രാജ് വൈദ്യയെ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോ കാണാൻ പ്രേരിപ്പിച്ചു. പതുക്കെ അവനോട് സ്വന്തം മതം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഡോ. കമൽ ആണ് ഇതിനെല്ലാം കാരണമെന്ന് പിതാവ് ആരോപിക്കുന്നു.
ഞങ്ങൾ ഒരു തരത്തിലും ഇസ്ലാമിന് എതിരല്ല, പക്ഷേ ആദ്യം നമ്മുടെ മതത്തിലും സംസ്‌കാരത്തിലും അഭിമാനിക്കുന്നു, നമ്മുടെ രാജ്യത്തിനെതിരെ ആളുകളെ ബ്രയിൻവാഷ് ചെയ്യുന്ന ഇസ്ലാമിന് എതിരാണെന്ന് പിതാവ് പറഞ്ഞു.
2010 മുതൽ അവൻ സ്വന്തം മതത്തിനും സംസ്‌കാരത്തിനും എതിരായി സംസാരിച്ചു തുടങ്ങി.നബിയുടെ വിശ്വാസങ്ങളെ എതിർത്തതിന് ഒരിക്കൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുക പോലും ചെയ്തു.ഒരുപക്ഷേ, 2011ലോ 2012ലോ ആണ് ബരാബങ്കിയിലെ ഒരു ഇസ്ലാമിക പ്രഭാഷകൻ മകനെയും മരുമകളെയും ഇസ്ലാമിക കലിമ വായിക്കാൻ പ്രേരിപ്പിച്ചത്. ഇതിന് മുൻപേ തന്നെ മകൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായി പിതാവ് വെളിപ്പെടുത്തി.
സഹോദരിമാർ നൽകിയ രക്ഷാബന്ധൻ രാഖി ധരിക്കാൻ വിസമ്മതിച്ച മകൻ, തങ്ങളുടെ മതത്തേയും വിശ്വാസത്തേയും എതിർക്കുകയും അപമാനിക്കുകയും ചെയ്തതോടെ വീട് വിട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. വീട് വിട്ട ശേഷം അവൻ തന്റെ കുട്ടികളെയും ഭാര്യയെയും ഇസ്ലാമിക ജീവിതരീതി പിന്തുടരാൻ നിർബന്ധിക്കുകയും മറ്റ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം തീവ്ര ഇസ്ലാമിക സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയെന്നും പിതാവ് വെളിപ്പെടുത്തി.
Discussion about this post