Saturday, November 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

എത്ര കഴിച്ചാലും മതിവരില്ല, പക്ഷേ അധികമായാല്‍ മാമ്പഴവും വില്ലനാണ്, മാമ്പഴം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്

by Brave India Desk
May 16, 2023, 04:01 pm IST
in Food
Share on FacebookTweetWhatsAppTelegram

മാങ്ങ ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട പഴമാണ്, ഫലങ്ങളുടെ രാജാവായ മാമ്പഴം. കാത്തിരുന്ന മാമ്പഴ സീസണ്‍ വന്നെത്തിയിരിക്കുകയാണ്. നിരവധി മാമ്പഴ ഇനങ്ങളാണ് ഇത്തവണയും വിപണി കയ്യടക്കാന്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം മാമ്പഴ ഫെസ്റ്റ് പൊടിപൊടിക്കുകയാണ്. കഠിന ചൂടിന് ആശ്വസമായി വെറുതെ മുറിച്ചുകഴിച്ചും ജ്യൂസടിച്ചും ഷെയ്ക്ക് ആക്കിയും സ്മൂത്തി ആയും എല്ലാം ആളുകള്‍ മാമ്പഴ സീസണ്‍ ശരിക്കും ആഘോഷിക്കുകയാണ്.

നാടന്‍ ഇനങ്ങള്‍ക്ക് പുറമേ, പേരിലും കാഴ്ചയിലുമെല്ലാം പുതുമയുമായി പല ഇനങ്ങളിലുള്ള മാമ്പഴങ്ങള്‍ വിപണിയില്‍ കിട്ടാനുണ്ട്. ഓരോ വെറൈറ്റിയുടെയും രുചിയും വ്യത്യസ്തമാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ മാമ്പഴം വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തിയും മറ്റുപല രോഗങ്ങളെ അകറ്റിനിര്‍ത്തി ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Stories you may like

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

പക്ഷേ, ഏവരുടെയും പ്രിയപ്പെട്ട പഴമാണ് മാമ്പഴമെങ്കിലും അധികമായാല്‍ മാമ്പഴവും പ്രശ്‌നക്കാരനാണ്. അധികമായി മാമ്പഴം കഴിക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ അടക്കം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും.വയറ് സ്തംഭനം, അതിസാരം, വയറുവേദന, പുണ്ണ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങളാണ് സാധാരണയായി അമിതമായി മാങ്ങ കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. ഇതിന് പുറമേ, പെട്ടെന്ന് പഴുക്കാനും കേടുകൂടാതെ ഇരിക്കാനുമായി മാങ്ങയില്‍ അടിക്കുന്ന കീടനാശിനികള്‍ മാമ്പഴത്തെ വിഷലിപ്തമാക്കുന്നു. അതിനാല്‍ കടയില്‍ നിന്ന് വാങ്ങിക്കുന്ന മാങ്ങ കുറഞ്ഞത് 2 മണിക്കൂറെങ്കിലും വെള്ളത്തില്‍ ഇട്ടുവെച്ച ശേഷമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിഷമടിക്കാത്ത മാമ്പഴം കഴിച്ചാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം

നിരവധി പോഷകങ്ങളും ശരീരത്തിന് വേണ്ട വൈറ്റമിനുകളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ടെങ്കിലും ഫ്രക്ടോസ് എന്ന പേരിലുള്ള കാര്‍ബോഹൈഡ്രേറ്റും മാങ്ങയില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന വസ്തുവാണ് ഫ്രക്ടോസ്. ചിലയാളുകളില്‍ മാങ്ങ അലര്‍ജിക്ക് കാരണമാകും. മാങ്ങ കഴിക്കുമ്പോള്‍ അവരുടെ തൊണ്ടയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്.

ഇതിനെല്ലാം പുറമേ, കൃത്രിമമായി പഴുപ്പിക്കുന്ന മാങ്ങകളില്‍ അടിക്കുന്ന കീടനാശിനികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും സന്തുലിതാവസ്ഥ താറുമാറാക്കുന്നു. ഇക്കാരങ്ങള്‍ കൊണ്ട് തന്നെ മാങ്ങ അധികമായി കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

ഒരു ദിവസം എത്ര മാങ്ങ

ഒറ്റയടിക്ക് ഒരു മാങ്ങ മുഴുവന്‍ കഴിക്കാതെ അത് രണ്ടായി ഭാഗിച്ച് രണ്ടുതവണയായി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഡയറ്റെറ്റിക്‌സ് വിഭാഗം മേധാവിയായ ഡോ. എഡ്വിന രാജ് പറയുന്നു. ഫ്രക്ടോസ് ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് മാങ്ങ കഴിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഭക്ഷണത്തിനൊപ്പം കഴിക്കാതെ ഇടനേരങ്ങളില്‍ മാങ്ങ മാത്രമായി കഴിക്കുന്നതാണ് നല്ലത്.

മാങ്ങ കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍- പ്രതിവിധിയെന്ത്?

അമിതമായി മാങ്ങ കഴിച്ച് ഏതെങ്കിലും രീതിയിലുളള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനൊരു ഡോക്ടറെ കാണുക. അത്തരം സാഹചര്യങ്ങളില്‍ തൈര്, മോര് തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങളും ധാരാളം വെള്ളവും കുടിക്കണം. മാങ്ങ അമിതമായി കഴിച്ചത് കൊണ്ട് അതിസാരമോ വയറിനുള്ളില്‍ അണുബാധയോ ഉണ്ടായെങ്കില്‍ ഫൈബര്‍ അധികമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും പഴങ്ങളും ഒഴിവാക്കണം.

Tags: Mango SeasonMango side effectsWhy mango is unhealthy
Share1TweetSendShare

Latest stories from this section

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

ഗുണങ്ങൾ അനവധി പക്ഷേ… ഈ അഞ്ചുപേർ പെെനാപ്പിൾ കഴിക്കരുതേ..

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

ഒരു സിപ്പ് ചായക്കൊപ്പം ഒരു പഫ് സിഗരറ്റ്? : ഈ രോഗങ്ങൾ ഉറപ്പ്..മാറ്റേണ്ടതുണ്ട് ശീലങ്ങൾ

അരിയിലും എണ്ണയിലും വരെ  സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

അരിയിലും എണ്ണയിലും വരെ സർവ്വത്ര മായം..കണ്ടെത്താൻ വീട്ടിലുണ്ട് നുറുങ്ങുവിദ്യകൾ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

ഭക്ഷണം വിഷമാകും; ഇവ ഒരുമിച്ച് കഴിക്കാനേ പാടില്ലേ..ആയുർവേദം പറയുന്നത് ശ്രദ്ധിക്കൂ

Discussion about this post

Latest News

1,25,000 രൂപ സ്കോളർഷിപ്പും, 2 ലക്ഷം രൂപ വരെ കോളേജ് ഫീസും, ലാപ്‌ടോപ്പിന് 45,000 രൂപയും ; മിടുക്കരായ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി യശസ്വി പദ്ധതി

1,25,000 രൂപ സ്കോളർഷിപ്പും, 2 ലക്ഷം രൂപ വരെ കോളേജ് ഫീസും, ലാപ്‌ടോപ്പിന് 45,000 രൂപയും ; മിടുക്കരായ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി യശസ്വി പദ്ധതി

അമ്മയുടെ മരണത്തിലും തളരാതെ ഹീറോയായി ബിനു ചന്ദ്രൻ ; എസ്ഐആർ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി മാതൃകയായ ബിഎൽഒക്ക് അഭിനന്ദനപ്രവാഹം

അമ്മയുടെ മരണത്തിലും തളരാതെ ഹീറോയായി ബിനു ചന്ദ്രൻ ; എസ്ഐആർ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി മാതൃകയായ ബിഎൽഒക്ക് അഭിനന്ദനപ്രവാഹം

രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആന്റി-ഡ്രോൺ സംവിധാനങ്ങൾ വിന്യസിക്കും ; പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ആന്റി-ഡ്രോൺ സംവിധാനങ്ങൾ വിന്യസിക്കും ; പദ്ധതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ജി20 ഉച്ചകോടിയിൽ 3 പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് മോദി ; മുൻഗണനകളിൽ മാറ്റം വരുത്തണം, ദരിദ്ര ജനതയുടെ സമഗ്ര വളർച്ച ലക്ഷ്യം വെക്കണമെന്നും നിർദ്ദേശം

ജി20 ഉച്ചകോടിയിൽ 3 പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിച്ച് മോദി ; മുൻഗണനകളിൽ മാറ്റം വരുത്തണം, ദരിദ്ര ജനതയുടെ സമഗ്ര വളർച്ച ലക്ഷ്യം വെക്കണമെന്നും നിർദ്ദേശം

‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്’ ; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ സന്ദേശവുമായി ശശി തരൂർ

‘ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്’ ; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ശക്തമായ സന്ദേശവുമായി ശശി തരൂർ

അന്ന് മമ്മൂട്ടിക്കടിച്ചത് വമ്പൻ ഈഗോ, അതോടെ മോഹൻലാൽ പിണങ്ങിയത് എന്നോട്; സംവിധായകൻ പറയുന്നത് ഇങ്ങനെ

അന്ന് മമ്മൂട്ടിക്കടിച്ചത് വമ്പൻ ഈഗോ, അതോടെ മോഹൻലാൽ പിണങ്ങിയത് എന്നോട്; സംവിധായകൻ പറയുന്നത് ഇങ്ങനെ

നീട്ടിവിളിക്കാം ക്ലച്ച് പ്ലയർ എന്ന്, ഇതുപോലെ ഒരു മുതലുണ്ടെങ്കിൽ പിന്നെ എന്തിന് ടെൻഷൻ; ട്രാവിസ് ഹെഡ് ദി മജീഷ്യൻ

നീട്ടിവിളിക്കാം ക്ലച്ച് പ്ലയർ എന്ന്, ഇതുപോലെ ഒരു മുതലുണ്ടെങ്കിൽ പിന്നെ എന്തിന് ടെൻഷൻ; ട്രാവിസ് ഹെഡ് ദി മജീഷ്യൻ

പക്ഷിപ്പനിയുടെ പുതിയ വകഭേദം H5N5 ; ആദ്യ മരണം റിപ്പോർട്ട് ചെയ്തു ; മരിച്ചത് കോഴികളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നയാൾ

പക്ഷിപ്പനിയുടെ പുതിയ വകഭേദം H5N5 ; ആദ്യ മരണം റിപ്പോർട്ട് ചെയ്തു ; മരിച്ചത് കോഴികളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നയാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies