പാരീസ് ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ ചാവേര്‍ സ്ഫോടനം നടത്തിയ ഹസ്ന അയിറ്റ് ബൗലാസെനെയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നു. ഒരു മാസം മുമ്പ് വരെ മത വിശ്വാസങ്ങള്‍ ഇല്ലാതിരുന്ന പെണ്‍കുട്ടിയായിരുന്നു ഇവര്‍.
ഒരു മാസം മുമ്പാണ് മുസ്ലിം വേഷങ്ങള്‍ ധരിച്ച് തുടങ്ങിയതെന്ന് ഹസ്നയുടെ സഹോദരന് പറയുന്നു. ഹസ്ന മദ്യപിക്കുമായിരുന്നെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. കൗഗേള്‍ എന്നായിരുന്നു ഹസ്നയുടെ വിളിപേരെന്നും കൗബോയ് തൊപ്പിയോടുള്ള പ്രണയമാണ് ഇങ്ങനൊരു പേര് വീഴാന്‍ കാരണമെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
സിഗററ്റ് വലിക്കുന്നതും പല ആണ് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. ബാത് ടബ്ബില്‍ കിടക്കുന്ന ഹസ്നയുടെ ഫോട്ടോയും സുഹൃത്തുകള്‍ക്കൊപ്പമുള്ള ഫോട്ടയും പുറത്ത് വന്നിട്ടുണ്ട്.
അതേ സമയം ഹസ്ന മരിക്കുന്നതിന് തൊട്ട് മുമ്പ് സഹായം തേടി കരഞ്ഞതായും പെട്ടന്ന് പൊട്ടിത്തെറിയ്ക്കുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
Discussion about this post