ലക്‌നൗ : സനാതന ധർമ്മത്തിൽ ആകൃഷ്ടയായി ഹിന്ദു വിശ്വാസം സ്വീകരിച്ച യുവതിയ്ക്ക് നേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകൾ. മുസ്ലീം മതവിശ്വാസിയായിരുന്ന നസ്രിൻ ഹിന്ദു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. തുടർന്നാണ് യുവതി സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്. ശേഷം രാഹുൽ എന്ന യുവാവിനെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കുകയായിരുന്നു. ഇതിനിടെയാണ് യുവതിയുടെ കുടുംബക്കാർ വധഭീഷണിയുമായി എത്തിയത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ്. നിസ്രീൻ സിഹോലിയ എന്ന നേഹയാണ് പരാതിയുമായി എത്തിയത്. നേഹയുടെ ആദ്യ ഭർത്താവ് എന്നും മദ്യപിച്ചെത്തി ഇവരെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ആദ്യ വിവാഹത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഈ കുട്ടികളെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറല്ലായിരുന്നു. മുത്ത്വലാഖ് ചൊല്ലിയാണ് ഇവർ വേർപെട്ടത്. ഇതോടെ യുവതിക്ക് സ്വന്തം വീട്ടിൽ അഭയം പ്രാപിക്കേണ്ടി വന്നു.
ഒരു വർഷം മുൻപാണ് ഇവർ രാഹുലുമായി പരചിയപ്പെടുന്നത്. അപ്പോഴേക്കും യുവതിക്ക് സനാതന ധർമ്മത്തിലുള്ള വിശ്വാസം വർദ്ധിച്ചു. ഇതോടെ ഹിന്ദു വിശ്വാസം സീകരിച്ചു. തന്നെ ആരും നിർബന്ധിച്ചതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും യുവതി പറഞ്ഞു. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയ യുവതി, പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post