തിരുവനന്തപുരം: പൂജപ്പുര ഒബ്‌സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു. വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം കാട്ടാക്കട കളളിക്കാട് സ്വദേശിയാണ് ജീവനൊടുക്കിയത്.
മുറിയിൽ കയറിയ ശേഷം തോർത്ത് ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. വൈകിട്ട് 5.55 ഓടെയാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് തമ്പാനൂർ റെയിൽവേ പോലീസാണ് 17 കാരനെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യയ്ക്കുളള കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Discussion about this post