കൊച്ചി: സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിയോടെ പോർട്ട് സുഡാനിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 6.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കും. എംബസി വഴിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. സുഡാനിലെ ആശുപത്രി മോർച്ചറിയിൽ തന്നെയാണ് നിലവിൽ ആൽബർട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ആലക്കോട് നെല്ലിപ്പാറയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30ന് നെല്ലിപ്പാറ ദേവാലയ കുടുംബ കല്ലറയിൽ സംസ്‌കരിക്കും. ഏപ്രിൽ 15നാണ് സുഡാനിലെ ഫ്‌ളാറ്റിൽ വച്ച് ആൽബർട്ട് വെടിയേറ്റ് മരിക്കുന്നത്. ഭാര്യയുടേയും മകളുടേയും കൺമുന്നിൽ വച്ചാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം എംബസിയുടെ സഹായത്തോടെയാണ് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനായത്.
കേന്ദ്രമന്ത്രി വി മുരളീധരൻ, സുഡാനിലെ ഇന്ത്യൻ എംബസി, ആൽബർട്ടിന്റെ സുഡാനിലെ സഹപ്രവർത്തകർ, കമ്പനിയുടെ ഉദ്യോഗസ്ഥർ, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ എന്നിവയുടെയെല്ലാം സഹകരണം തങ്ങൾക്ക് തുണയായെന്ന് ആൽബർട്ടിന്റെ ഭാര്യ സൈബല്ല പറഞ്ഞു.
Discussion about this post