കോഴിക്കോട്: പശുക്കിടാങ്ങൾക്ക് കൊടുക്കാൻ ‘ മിൽക് റീപ്ലേസർ’ കൊടുക്കാനൊരുങ്ങി മിൽമ. ഓരോ പശു കുട്ടിക്കും അത്, അമ്മ പശുവിൽ നിന്നും കുടിക്കുന്ന പാലിന് പകരം ‘ മിൽക് റീപ്ലേസർ’ എന്ന് വിളിപേരിട്ടിരിക്കുന്ന പാൽ കൊടുക്കുന്നതാണ്മിൽമ മലബാർ യൂണിയന്റെ പുതിയ പദ്ധതി. ഇതുവഴി അധികച്ചിലവില്ലാതെ, ഒരു ദിവസം ക്ഷീരകർഷകന് 54 രൂപയുടെ പാൽ അധികമായി സംഭരിക്കാനാവുമെന്നാണ് കരുതുന്നത്.
നിലവിൽ ക്ഷീരസംഘങ്ങളുടെ തീരുമാനപ്രകാരം പശുവിന്റെ അകിടിലെ ഒരു കാമ്പിൽ നിന്നാണ് പശുകുട്ടിയെ പാൽ കുടിക്കാൻ അനുവദിക്കുന്നത്. എന്നാൽ ഇത് നിർത്താനും പകരം , പശുകുട്ടിയ്ക്ക് ജനിച്ചുവീഴുന്ന സമയം മുതൽ, ഫീഡിങ്ങ് ബോട്ടിലുപയോഗിച്ച് മിൽക് റ റീപ്ലേസർ നൽകാനുമാണ് തീരുമാനം. ഇത് വഴി പോഷക സമ്പുഷ്ടമായ പാൽ പശുകുട്ടിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. ശരാശരി 2 ലിറ്റർ പാലാണ് ഒരു ദിവസം പശുകുട്ടി കുടിക്കുന്നത്. . മിൽക് റീപ്ലേസർ പശുകുട്ടിക്ക് കൊടുത്താൽ രണ്ട് ലിറ്റർ പാൽ കർഷകർക്ക് അധികം കറന്നെടുക്കാം.
പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വയനാട്ടിൽ നടപ്പാക്കി വിജയിച്ചതായി മിൽമ ചെയർമാൻ കെഎസ് മാണി പറഞ്ഞു.
Discussion about this post