കൊച്ചി : അമൃത ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടറായ ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ഇടുക്കി അടിമാലി സ്വദേശിയാണ് ലക്ഷ്മി വിജയൻ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെ ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ൽഹിയിൽ നടന്ന അപകടത്തിൽ ഇവർക്ക് കൈമുട്ടിന് പൊട്ടലേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.
ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോയി. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശുചിമുറിയിൽ പോകാനെന്ന് പറഞ്ഞാണ് ഇവർ എഴുന്നേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്‌നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ചേരാനല്ലൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.












