Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

ബ്രെയിൻ ട്യൂമർ ചികിത്സ; നിർണായക കണ്ടുപിടുത്തവുമായി മലയാളി ഗവേഷക; രാജ്യത്തിന് അഭിമാനം

by Brave India Desk
May 19, 2023, 03:50 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

തലച്ചോറിനുള്ളിലെ അര്‍ബുദകാരികളായ ട്യൂമറുകള്‍ക്കുള്ള ചികിത്സയില്‍ വഴിത്തിരിവാകുന്ന കണ്ടുപിടിത്തവുമായി മലയാളി ഗവേഷകയുടെ നേതൃത്വത്തിലുള്ള യുഎസ് ടീം. കാലിഫോര്‍ണിയ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സാൻഫ്രാന്‍സിസ്‌കോ മെഡിക്കല്‍ സെന്ററിലെ സരിത കൃഷ്ണയുടെ നേതൃത്വത്തുള്ള ശാസ്ത്രജ്ഞരാണ് ഭാവിയില്‍ മസ്തിഷ്‌കാര്‍ബുദ ചികിത്സയില്‍ നാഴികകല്ലായേക്കാവുന്ന കണ്ടുപിടിത്തവുമായി ലോകശ്രദ്ധ നേടുന്നത്.

അര്‍ബുദകോശങ്ങള്‍ ആരോഗ്യമുള്ള മസ്തിഷ്‌ക കോശങ്ങളുമായി ചേരുമ്പോള്‍ ഹൈപ്പര്‍ആക്ടീവ് ആകുമെന്നും അതുമൂലം രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ചുഴലിരോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്ന് ട്യൂമര്‍ കോശങ്ങളുടെ ഹൈപ്പര്‍ആക്ടിവിറ്റി കുറയ്ക്കാന്‍ ഫലപ്രദമായിരിക്കുമെന്നും അങ്ങനെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വരെ സാധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ശാസ്ത്ര ജേണലായ നേച്ചറിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Stories you may like

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

ആരോഗ്യമുള്ള മസ്തിഷ്‌ക കോശങ്ങളും അര്‍ബുദ കോശങ്ങളും തമ്മിലുള്ള ഇടപെടല്‍ കുറയ്ക്കുന്ന അല്ലെങ്കില്‍ അര്‍ബുദ വളര്‍ച്ച തടയുന്ന രീതിയില്‍ മരുന്നുകൾ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ മസ്തിഷ്‌കാര്‍ബുദ ചികിത്സാരംഗത്ത് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കണ്ടെത്തലാണ്. മുതിര്‍ന്നവരിലെ ഏറ്റവും മാരകമായ മസ്തിഷ്‌കാര്‍ബുദമെന്ന് കരുതുന്ന ഗ്ലിയോബ്ലാസ്‌റ്റോമ രോഗികള്‍ക്കാണ് ഈ പുതിയ കണ്ടുപിടിത്തം ഏറ്റവും നേട്ടമാകുക.

മസ്തിഷ്‌കാര്‍ബുദ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചതിൽ നിന്നും ഗ്ലിയോമ രോഗികളില്‍ ട്യൂമറുകള്‍ തലച്ചോറിലെ സര്‍ക്യൂട്ടുകളില്‍ മാറ്റമുണ്ടാക്കുകയും അതുമൂലം കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നതായി സരിത കൃഷ്ണയും സഹപ്രവര്‍ത്തകനായ ഷോണ്‍ ഹാര്‍വി ജംപറും കണ്ടെത്തിയിരുന്നു. ഈ പ്രവര്‍ത്തനം ഇതിന് മുമ്പ് തിരിച്ചറിഞ്ഞിരുന്നില്ല. രോഗികള്‍ ബോധത്തോടെ ഇരിക്കുമ്പോള്‍ നടത്തുന്ന ഇത്തരം ശസ്ത്രക്രിയകളില്‍ (അവെയ്ക്ക് ബ്രെയിന്‍ സര്‍ജറി) രോഗികള്‍ക്ക് ഭാഷാസംബന്ധമായ ദൗത്യങ്ങള്‍ നല്‍കുമ്പോള്‍ തലച്ചോറിലെ ഭാഷയുമായി ബന്ധപ്പെട്ട മേഖലകളെ കൂടാതെ അര്‍ബുദം ബാധിച്ച മേഖലകള്‍ കൂടി സജീവമാകുന്നതായി സരിത പിടിഐയോട് പറഞ്ഞു.

തീര്‍ത്തും അവിചാരിതമായ ഒരു നിഗമനത്തിലേക്കാണ് ഈ കണ്ടെത്തല്‍ നയിച്ചത്. മാരകമായ അര്‍ബുദകോശങ്ങള്‍ക്ക് ആരോഗ്യമുള്ള കോശങ്ങളെ തങ്ങളുടെ വരുതിയില്‍ ആക്കാനും അവയ്ക്ക് ചുറ്റമുള്ള മസ്തിഷ്‌ക കലകളിലെ കണക്ഷനുകള്‍ പുനഃസംഘടിപ്പിച്ച് അവയെ ഹൈപ്പര്‍ആക്ടീവ് ആക്കാനും സാധിക്കുമെന്നതായിരുന്നു അത്. ഇതുമൂലം തലച്ചോറിന്റെ കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ക്ഷയിക്കുകയും രോഗികളുടെ ആയുസ്സ് കുറയുകയും ചെയ്യുന്നു.

ന്യൂറോണല്‍ ഹൈപ്പര്‍എക്‌സൈറ്റബിലിറ്റിയില്‍ ത്രോംമ്പോസ്‌പോണ്ടിന്‍-1 എന്ന പ്രോട്ടീന്‍ വഹിക്കുന്ന സുപ്രധാന പങ്കും ചുഴലിരോഗത്തിന് സാധാരണയായി ഉപയോഗിക്കുന്ന ഗാബാപെന്റിന്‍ എന്ന് മരുന്ന് ഉപയോഗിച്ചാല്‍ ന്യൂറോണല്‍ ഹൈപ്പര്‍എക്‌സൈറ്റബിലിറ്റി കുറയ്ക്കാനാകുമെന്നും അങ്ങനെ അര്‍ബുദ വളര്‍ച്ച നിലയ്ക്കുമെന്നും പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ കണ്ടെത്തി.

വളരെ മാരകമായ ഗ്ലിയോബ്ലാസ്‌റ്റോമ പോലുള്ള മസ്തിഷ്‌കാര്‍ബുദഘങ്ങള്‍ക്കെതിരെ ഫലപ്രദമായ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

Tags: Saritha KrishnaBrain Tumor treatmentpathbreaking discoveryNature
Share18
Tweet
Send
Share

Latest stories from this section

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

Latest News

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies