കണ്ണൂർ : ഡാർക്ക് വെബ് വഴി നെതർലാൻഡിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി. ശ്രീരാഗ് ആണ് അറസ്റ്റിലായത്. 70 എൽഎസ്ഡി സ്റ്റാമ്പുകളാണ് ഇയാൾ ഓൺലൈനായി വിദേശത്ത് നിന്ന് എത്തിച്ചത്.
രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിയ പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് പോലീസ് ഇത് കണ്ടെത്തിയത്. മൂന്ന് ലക്ഷത്തോളം വില വരുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്ന് പ്രതി പറഞ്ഞു. ഡാർക്ക് വെബ്‌സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി ബിറ്റ്‌കോയിൻ കൈമാറ്റം വഴിയാണ് ഇത് വാങ്ങിയത്. 10 മുതൽ 20 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്.
നേരത്തെ ശ്രീരാഗിനെ കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.












