ചെന്നൈ: തമിഴ്‌നാട്ടിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി പിടികൂടി. 31.57 കോടി രൂപ വിലവരുന്ന 18.1 കിലോ തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. സംഭവത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി.
തൂത്തുക്കുടിയിൽ ആയിരുന്നു സംഭവം. റെവന്യൂ ഇന്റലിജൻസ് ആണ് തിമിംഗല ഛർദ്ദി പിടികൂടിയത്. തൂത്തുക്കുടി തീരത്ത് നിന്നും തിമിംഗല ഛർദ്ദി ശ്രീലങ്കയിലേക്ക് കടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇതോടെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു.
ബോട്ടിൽ രാത്രി കടത്താനായിരുന്നു ഇവരുടെ പദ്ധതി. ഇവർ വന്ന വാഹനത്തിൽ നിന്നും സാധനം ബോട്ടിലേക്ക് എടുത്തു വയ്ക്കുന്നതിനിടെ ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തിൽ ഡിആർഐ വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം തമിഴ്‌നാട് തീരമേഖലകൾ വഴി തിമിംഗല ഛർദ്ദി കടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 54 കോടിയുടെ തിമിംഗല ഛർദ്ദിയാണ് പിടികൂടിയിട്ടുള്ളത്.
Discussion about this post