ലക്‌നൗ: മലപ്പുറത്തെ താനൂരിൽ നിരവധി പേരുടെ ജീവൻ കവർന്ന ബോട്ടപകടത്തിന്റെ കണ്ണീരുണങ്ങും മുൻപ് രാജ്യത്ത് വീണ്ടുമൊരു ബോട്ടപകടം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. 30 പേരുമായി പോയ ബോട്ട് ഗംഗാ നദിയിലേക്ക് മറിയുകയായിരുന്നു.
മാൽദേപൂർ ഗംഗാഘട്ടിലാണ് സംഭവം. പ്രദേശവാസികൾ അപകടം നടന്നയുടനെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനിയ എന്നാണ് വിവരം. തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കണ്ടത്തി. നിരവധി പേരെ രക്ഷിച്ചെന്നും ഇനിയുമേറെപേർ മുങ്ങിപ്പോയെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
നിശ്ചിത ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ കാരണം.
Discussion about this post