Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

ഭക്ഷണം കഴിച്ചയുടന്‍ നടക്കണോ, അതോ അരമണിക്കൂറിന് ശേഷം നടക്കണോ, ഏതാണ് ശരി? ആയുര്‍വേദം പറയുന്നത് ഇതാണ്

by Brave India Desk
May 22, 2023, 01:21 pm IST
in Health
Share on FacebookTweetWhatsAppTelegram

ഭക്ഷണം കഴിച്ചതിന് ശേഷം അല്‍പ്പസമയം നടക്കുന്നത് ഭാരതീയര്‍ പണ്ടുകാലം മുതല്‍ക്കേ അനുവര്‍ത്തിച്ചുവരുന്ന ശീലമാണ്. അതുപക്ഷേ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ വേണോ, അതോ അരമണിക്കൂര്‍ കഴിഞ്ഞ് വേണോ എന്ന കാര്യത്തില്‍ ഇന്ന് പലര്‍ക്കും സംശയമാണ്. ഇക്കാര്യത്തില്‍ ആരോഗ്യരംഗം പല തട്ടുകളില്‍ നില്‍ക്കുന്നതിനാല്‍ തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന, സുഖം തോന്നുന്ന രീതി അവലംബിക്കുകയാണ് പലരും ചെയ്യുന്നത്.

എന്തായാലും ശതപാവലി അഥവാ നൂറടി നടക്കുന്നത് ദഹനം എളുപ്പമാക്കുകയും മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഭക്ഷണശേഷമുള്ള മയക്കം ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ആയുര്‍വേദം പറയുന്നത്. ആധുനിക വൈദ്യശാസ്ത്ര ഗവേഷകരും ഇക്കാര്യത്തില്‍ ആയുര്‍വേദത്തെ അനുകൂലിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം 15 മിനിട്ട് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുമെന്നും ശരീരത്തിന് പലതരത്തില്‍ ഗുണം ചെയ്യുമെന്നും നിരവധി പഠനങ്ങളും പറയുന്നു.

Stories you may like

ലോ ബിപി കൂടുതല്‍ അപകടകാരി; പക്ഷേ ആയുര്‍വേദത്തിലുണ്ട് ഇതിന് ചില പ്രതിവിധികള്‍

ഉറക്കമില്ലായ്മ അലട്ടുന്നോ ? മൊബൈലും അത്താഴവും വില്ലനാണ്; ശീലങ്ങൾ മാറ്റിയാൽ സുഖമായി ഉറങ്ങാം

ഭക്ഷണം കഴിച്ചയുടന്‍ വേഗത്തില്‍ നടക്കാമോ?

ഭക്ഷണശേഷം വളരെ വേഗത്തില്‍ നടക്കുന്നതിനെ കുറിച്ച് ഇന്റെര്‍നാഷണല്‍ ജേണല്‍ ഓഫ് ജനറല്‍ മെഡിസിനില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അടിവയറ്റില്‍ വേദനയോ, ക്ഷീണമോ അസ്വസ്ഥതയോ തോന്നാത്തവരാണ് ഭക്ഷണം കഴിച്ചയുടന്‍ ഇങ്ങനെ നടക്കേണ്ടതെന്ന് പഠനം പറയുന്നു. ഉച്ചഭക്ഷണമോ രാത്രിഭക്ഷണമോ കഴിച്ച് എത്രയും പെട്ടെന്ന് അരമണിക്കൂര്‍ ഇങ്ങനെ നടന്നാല്‍ ഭക്ഷണം കഴിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞ് നടക്കുന്നവരെ അപേക്ഷിച്ച് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.

എന്നാല്‍ ആയുര്‍വേദം ഇത് അംഗീകരിക്കുന്നില്ല. ആയുര്‍വേദ ശാസ്ത്രപ്രകാരം ഭക്ഷണം കഴിച്ചയുടന്‍ വേഗത്തില്‍ നടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നടത്തം ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുന്നതിന് മാത്രമല്ലെന്നാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. പ്രത്യേകിച്ച് ഭക്ഷണശേഷമുള്ള വേഗത്തിലുള്ള നടത്തം ശരീരത്തിലെ ദോഷങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ആയുര്‍വേദം പറയുന്നു.

ശതപാവലി

ആയുര്‍വേദം ശതപാവലിയാണ് ഏറ്റവും മികച്ചതായി കരുതുന്നത്. ഭക്ഷണശേഷം നൂറടി നടക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനായി ശരിയായ ഭക്ഷണക്രമം പിന്തുടരണമെന്നാണ് ആയുര്‍വേദം എന്നും നിര്‍ദ്ദേശിക്കുന്നത്. ഭക്ഷണമാകട്ടെ മരുന്നെന്ന് ഹിപ്പോക്രാറ്റസ് നിര്‍ദ്ദേശിച്ചതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ നിര്‍ദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള വഴികള്‍ ആയുര്‍വേദം മുമ്പോട്ടുവെച്ചിരുന്നു. ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്, ആഹാര സമയം, ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകേണ്ട ബോധതലം എന്നിവയെല്ലാം ആഹാരത്തിന്റെ ഗുണത്തെയും ദോഷത്തെയും സ്വാധീനിക്കുന്നുവെന്നാണ് ആയുര്‍വേദം പറയുന്നത്.

ഭക്ഷണശേഷം 15 മിനിട്ട് നടക്കുന്നത് ആരോഗ്യത്തിന് എങ്ങനെയൊക്കെ ഗുണം ചെയ്യുന്നുവെന്ന് നോക്കാം

  • ദഹനം എളുപ്പത്തിലാക്കുന്നു

പലതരത്തിലുള്ള ദഹനരസങ്ങളും എന്‍സൈമുകളും ദഹനപ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്. ഭക്ഷണം കഴിച്ചയുടന്‍ നടക്കുമ്പോള്‍ ഭക്ഷണം വേഗത്തില്‍ ഉദരത്തില്‍ നിന്നും ചെറുകുടലിലേക്ക് കടക്കുന്നു (ഗാസ്ട്രിക് എംപ്റ്റിയിംഗ്). അങ്ങനെ ദഹനക്കുറവ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

  • അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു

നടത്തം ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. അങ്ങനെ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു.

  • ഭക്ഷണശേഷമുള്ള ആലസ്യം ഇല്ലാതാക്കുന്നു

ഭക്ഷണശേഷം ആലസ്യവും ക്ഷീണവും സാധാരണമാണ്. പ്രത്യേകിച്ച് അളവിലധികം ഭക്ഷണം കഴിച്ചാല്‍. കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ശരീരത്തില്‍ എത്തുന്നതിന്റെ ഫലമായി സെറോട്ടോണിന്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് കൊണ്ടാണ് ഭക്ഷണശേഷം ക്ഷീണം അനുഭവപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഭക്ഷണശേഷം നടക്കുന്നത് ഇത് കുറയാന്‍ സഹായിക്കും.

  • ശരീരഭാരം കുറയ്ക്കും

നടക്കുന്നത് ശരീരത്തിലെ കലോറി എരിച്ചുകളയുകയും മൊത്തത്തിലുള്ള ശരീരക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും ഭക്ഷണശേഷമുള്ള നടത്തം സഹായിക്കും.

Tags: Benefits of walkingShatpavaliAyurvedaWalking after meal
ShareTweetSendShare

Discussion about this post

Latest stories from this section

മനുഷ്യർക്ക് അപകടമുണ്ടാക്കുമെന്ന് പഠനം ; 14 FDC മരുന്നുകൾ സർക്കാർ നിരോധിച്ചു

കാൻസർ രോഗനിർണ്ണയത്തിൽ നിർണ്ണായക മുന്നേറ്റം, വർഷങ്ങൾക്ക് മുൻപേ ഇനി അർബുദം കണ്ടെത്താനാകും, ; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറക്കാൻ ഒരു മാജിക്ക് ഡയറ്റ്

Next Post

ഗോമൂത്രം ഉപയോഗിച്ച് വിധാൻ സൗധയെ ''ശുദ്ധീകരിച്ച്'' കോൺഗ്രസ് നേതാക്കൾ

Latest News

ഇത് രാഷ്ട്രീയം കളിക്കാനുളള സമയമല്ല, പ്രതിപക്ഷത്തിന്റെ രാജി ആവശ്യത്തോട് റെയിൽവേ മന്ത്രി

മനുഷ്യർക്ക് അപകടമുണ്ടാക്കുമെന്ന് പഠനം ; 14 FDC മരുന്നുകൾ സർക്കാർ നിരോധിച്ചു

ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കാൻ കയറി;ഇടിമിന്നലേറ്റ് യുവതി മരിച്ചു

ബലാത്സംഗ കേസിൽ യുവതിക്ക് മംഗല്യദോഷം ഉണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി; ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ബ്ലാക്കിൽ ടിക്കറ്റ് നൽകി ഏജന്റ് പറ്റിച്ചതോടെ സീറ്റ് പോയി, യാത്രക്കാരിൽ നിന്ന് അപമാനമേറ്റ് മാറിനിന്നു; പിന്നാലെ അപകടം; തൃശൂർ സ്വദേശികളുടെ അത്ഭുത രക്ഷപ്പെടൽ

എസ്എഫ്ഐ ആൾമാറാട്ട കേസ്; കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം ;അതുവരെ ഒന്നാം പ്രതിയായ പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിനെതിരെ അറസ്റ്റുണ്ടാവില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 50,000 കോടി രൂപ ചിലവഴിച്ചെന്ന് ബ്രിട്ടാസ്; കണക്ക് അറിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഒന്നുകൂടി പഠിക്കേണ്ടി വരുമെന്ന് അണ്ണാമലൈ

ഒഡീഷ ട്രെയിൻ ദുരന്തം; കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കി; വിവരങ്ങൾ അറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies