ഇസ്ലാമാബാദ്; പാകിസ്താനിൽ സ്‌കൂളുകൾക്ക് നേരെ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. വടക്കൻ വസീറിസ്ഥാനിലെ രണ്ട് ഗേൾസ് സ്‌കൂളാണ് ഭീകരർ തകർത്ത.് സ്‌കൂൾ കെട്ടിടങ്ങൾ തകർന്നെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ആയതിനാൽ സ്‌കൂളിൽ കുട്ടികളില്ലായിരുന്നു. ഒമ്പത് ക്ലാസ് മുറികളാണ് ഭീകകർ തകർത്തത്. സർക്കാർ സ്‌കൂളുകളാണ് ഭീകകർ തകർത്തത്. ഡെപ്യൂട്ടി കമ്മീഷണർ റെഹാൻ ഖട്ടകാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.
മിർ അലി സബ് ഡിവിഷനിലെ മുസക്കി, ഹസ്സു ഖേൽ ഗ്രാമങ്ങളിലാണ് സ്‌കൂളുകൾ സ്ഥിതി ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തിനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് കേസെടുക്കുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നേരത്തെ അപ്പർ കുറം തഹ്‌സിലിൽ നടന്ന വെടിവെപ്പിൽ അഞ്ച് അദ്ധ്യാപകരടക്കം എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.












