ന്യൂഡൽഹി: രാജമൗലി ചിത്രം ആർആർആറിൽ ബ്രിട്ടീഷ് ഗവർണറായി വേഷമിട്ട ഐറിഷ് നടൻ റേയ് സ്റ്റീവെൻസൺ അന്തരിച്ചു. 58 വയസ്സായിരുന്നു. ഞായറാഴ്ചയായിരുന്നു മരണം സംഭവിച്ചത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മരണ കാരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകൾ അദ്ദേഹത്തെ അലട്ടിയിരുന്നതായാണ് സൂചന. റേയുടെ മരണത്തിൽ ആർആർആർ ടീം അനുശോചനം രേഖപ്പെടുത്തി. റേയുടെ വിയോഗ വാർത്ത ഞെട്ടിക്കുന്നത് ആണെന്നും, റേയും അദ്ദേഹത്തിന്റെ ഓർമ്മകളും എക്കാലവും തങ്ങളുടെ ഹൃദയത്തിൽ തുടരുമെന്നുമായിരുന്നു ടീമിന്റെ പ്രതികരണം.
1964 ൽ നോർത്തേൺ അയർലാന്റിൽ ആയിരുന്നു റേയുടെ ജനനം. പിന്നീട് കുടുംബ സമേതം ഇംഗ്ലണ്ടിലേക്ക് കുടിയേറി. 1998 ലെ ദി തിയറി ഓഫ് ഫ്ളൈറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്. 2004 ലെ കിംഗ് ആർതറും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രമാണ്.
Discussion about this post