ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും വി.എം.ആര്യ 36ാം റാങ്കും നേടി. ആദ്യ നൂറ് റാങ്കിൽ അഞ്ച് മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ചൈതന്യ അശ്വതി(37ാം റാങ്ക്), അനൂപ് ദാസ്(38ാം റാങ്ക്), ഗൗതം രാജ്(63ാം റാങ്ക്) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മലയാളികൾ.
ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ഗരിമ ലോഗ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ.ഉമാഭാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹൻസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ഐഎസിലേക്ക് 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. കഴിഞ്ഞ വർഷം ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ. സെപ്തംബർ 16 മുതൽ 25 വരെയായിരുന്നു മെയിൻ പരീക്ഷ. മെയ് 18നാണ് അഭിമുഖപരീക്ഷ അവസാനിച്ചത്.












